ന്യൂഡൽഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കനക്കുന്നതിനിടെ തെഹ്റാനിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്കായി ഹെൽപ് ലൈൻ നമ്പറുകളും ടെലിഗ്രാം ലിങ്കുകളും പുറത്തിറക്കി.
ഇറാനിൽ നിലവിലുള്ള ഇന്ത്യൻ പൗരൻമാർക്കു വേണ്ടി മാത്രമാണ് ടെലിഗ്രാം ലിങ്കെന്ന് എംബസി എക്സ് പോസ്റ്റ് വഴി അറിയിച്ചു. ഇതുവഴിയായിരിക്കും ഇന്ത്യൻ പൗരൻമാർക്ക് വിവരങ്ങൾ നൽകുക.
എംബസി പുറത്തിറക്കിയ അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള നമ്പറുകൾ
+98 9128109115, +98 9128109109
ഫോൺ കോൾ മാത്രം - +98 9128109115, +98 9128109109
വാട്സാപ്പ് - +98 901044557, +98 9015993320, +91 8086871709.
ബന്ദർ അബാസ്: +98 9177699036
സെഹ്ദാൻ: +98 9396356649
വെള്ളിയാഴ്ച ഇറാന്‍റെ ആക്രമണത്തെ ചെറുക്കുന്നതിനായി ഇസ്രയേൽ ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ ആക്രമണ പദ്ധതി പ്രഖ്യാപിച്ചിരുന്നു. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.