Posted On
date_range Updated On
date_range ഡൽഹി വിമാനത്താവളത്തിൽ 45 തോക്കുകളുമായി ദമ്പതികൾ പിടിയിൽ
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ 45 കൈ തോക്കുകളുമായി ദമ്പതികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജഗ്ജീത് സിങ്, ഭാര്യ ജസ്വീന്ദർ കൗർ എന്നിവരാണ് പിടിയിലായ്. വിയറ്റ്നാമിൽനിന്ന് ജൂലൈ 10ന് ഡൽഹി വിമാനത്താവളത്തിലെത്തിയ ദമ്പതികളുടെ ബാഗിൽനിന്നാണ് തോക്കുകൾ കണ്ടെടുത്തത്.
വിയറ്റ്നാം വിമാനത്താവളത്തിൽ വെച്ച് ജഗ്ജീത് സിങ്ങിന്‍റെ സഹോദരൻ മൻജീത് സിങ് കൈമാറിയതാണ് ബാഗെന്നാണ് ഇരുവരും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
രണ്ടു ട്രോളി ബാഗുകളിലായാണ് തോക്കുകൾ സൂക്ഷിച്ചിരുന്നത്. തോക്കുകളെല്ലാം പ്രവർത്തിക്കുന്നതാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി എൻ.എസ്.ജി അറിയിച്ചു. നേരത്തെ തുർക്കിയിൽനിന്ന് 25 തോക്കുകൾ സമാന രീതിയിൽ രാജ്യത്തേക്ക് കടത്തിയതായി ദമ്പതികൾ വെളിപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.