ഇന്ത്യക്കാർ തുർക്കിക്ക് 100 ബ്ലാങ്കറ്റുകൾ നൽകി; നന്ദിയറിയിച്ച് തുർക്കി അംബാസഡർ

അങ്കാറ: തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലും 24000ത്തോളം ആളുകളാണ് മരിച്ചത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇരുരാജ്യങ്ങളെയും നാമാവശേഷമാക്കിയിരിക്കുകയാണ്.

പലരാജ്യങ്ങളിൽ നിന്നും സഹായം ദുരന്തഭൂമികളിലേക്ക് പ്രവഹിക്കുന്നുണ്ട്.ഇന്ത്യയും രക്ഷാദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ, രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ എന്നിവയടക്കമാണ് ഇന്ത്യ നൽകുന്നത്. ഇപ്പോഴിതാ 100 ബ്ലാങ്കറ്റുകൾ സംഭാവനയായി നൽകിയ ഇന്ത്യൻ പൗരൻമാർക്ക് നന്ദിപറഞ്ഞുകൊണ്ട് തുർക്കി അംബാസഡർ ഫിറാത് സുനൽ ഹൃദയസ്പർശിയായ കുറിപ്പു പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള സ്നേഹം എന്നു പറഞ്ഞാണ് കത്തടക്കം അദ്ദേഹം ട്വിറ്ററിൽ ഇക്കാര്യം പങ്കുവെച്ചത്.

രണ്ട് ദിവസം മുമ്പ്, തുർക്കിയിലെ പ്രകൃതിക്ഷോഭത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടതിൽ നാമെല്ലാവരും വളരെയധികം ആശങ്കാകുലരാണ്, ഈ കഷ്ടപ്പാടിന്റെ വേളയിൽ എല്ലാ ഇന്ത്യക്കാരും അവരുടെ സങ്കടത്തിൽ തുർക്കിക്കൊപ്പം നിൽക്കുന്നു. ദൈവം തുർക്കിയെ അനുഗ്രഹിക്കട്ടെ, ഈ പ്രശ്‌നത്തെ നേരിടാൻ ധൈര്യം നൽകട്ടെ." കുൽദീപ്, അമർജീത്, സുഖ്ദേവ്, ഗൗരവ് എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

ചില സമയങ്ങളിൽ വാക്കുകൾക്ക് നിഘണ്ടുവിലെ അർഥത്തേക്കാൾ ആഴമുണ്ടാകും. ഇന്ത്യയിലെ ഒരു കൂട്ടമാളുകൾ പുതപ്പ് സംഭാവന ചെയ്തിരിക്കുന്നു. വസുധൈവകുടുംബകം എന്ന ഹാഷ്ടാഗോടെയാണ് അംബാസഡർ ഇത് പങ്കുവെച്ചത്. ഷെയർ ചെയ്തതിന് ശേഷം ഒരു ലക്ഷത്തിലധികം കാഴ്ചകളും രണ്ടായിരം ലൈക്കുകളും പോസ്റ്റ് നേടി.

Tags:    
News Summary - Indian citizens donate 100 blankets to quake hit turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.