കോവിഡ് പകർത്താനുള്ള കഴിവ് ഇന്ത്യൻ വവ്വാലുകൾക്ക് ഇല്ല -ഐ.സി.എം.ആർ

ന്യൂഡൽഹി: കൊറോണ വൈറസ് പകർത്താനുള്ള കഴിവ് ഇന്ത്യൻ വവ്വാലുകൾക്ക് ഇല്ലെന്ന് ഐ.സി.എം.ആർ സയിന്‍റിസ്റ്റ് ഡോ. രാമൻ ആ ർ. ഗംഗാഖേദ്കർ. നിപ്പ വൈറസ് കാലത്ത് ഇന്ത്യയിലെ മൃഗങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള വൈറസുകൾ പകർത്താൻ സാധിക്കുമോ എന്ന് ഐ.സി.എം.ആർ അന്വേഷണം ആരംഭിച്ചിരുന്നുവെന്നും ഡോ.
ഗംഗാഖേദ്കർ പറഞ്ഞു.

രണ്ട് ഇന്ത്യൻ വവ്വാലുകൾക്ക് കൊറോണ വൈറസ് കണ്ടെത്തി. എന്നാൽ, ഇത്തരത്തിലുള്ള കൊറോണ വൈറസ് മറ്റ് വവ്വാലുകളിൽ ഉണ്ടാവാൻ സാധ്യതയില്ല. കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരാൻ കഴിവുള്ള അത്തരം പരിവർത്തനം 1000 വർഷത്തിലൊരിക്കൽ മാത്രമേ സംഭവിക്കുകയുള്ളൂവെന്നും ഡോ. ഗംഗാഖേദ്കർ വ്യക്തമാക്കി.

Tags:    
News Summary - Indian bats don't have ability to transmit coronavirus: ICMR -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.