ചൈനക്കെതിരെ ഇന്ത്യ ഒരുങ്ങിതന്നെ; പാങ്ഗോങ് തടാകത്തിൽ ആയുധ ബോട്ടുകൾ വിന്യസിക്കും

ന്യൂഡൽഹി: ലഡാക്കിലെ പാങ്ഗോങ് തടാക മേഖലയിൽ ഇന്ത്യൻ സൈനിക സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പൂർണ ആയുധസജ്ജ പെട്രോളിങ് ബോട്ടുകൾ കരസേന വിന്യസിക്കും. പാങ്ഗോങ് തടാക കരയിൽ പെട്രോളിങ് നടത്തുന്നതിനും സൈനികരെ വേഗത്തിൽ വിന്യസിക്കുന്നതിനുമാണ് 12 തദ്ദേശീയ ബോട്ടുകൾ നിർമിക്കുന്നത്. ഗോവ കപ്പൽ നിർമാണശാലയിലാണ് ബോട്ടുകളുടെ നിർമാണം നടക്കുക. കരാർ പ്രകാരം ഈ വർഷം മേയിൽ നിർമാണം പൂർത്തിയാക്കി ബോട്ടുകൾ സേനക്ക് കൈമാറും.

കരസേനയിലെ എൻജിനീയർമാർ ബോട്ടിന്‍റെ പ്രവർത്തനവും അറ്റകുറ്റപ്പണികളും നിർവഹിക്കുക. അതിർത്തികളും തടാകങ്ങളും ഉൾപ്പെടുന്ന ഉയർന്ന ഭൂപ്രദേശത്തിന്‍റെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ ബോട്ടുകൾ ഗുണകരമാണെന്ന് സേനാ ഉദ്യോഗസ്ഥർ പറയുന്നു.

സംഘർഷം നിലനിൽക്കുന്ന ഫിങ്ഗർ-5, ഫിങ്ഗർ-6 മേഖലകളിൽ സൈനികരെ വിന്യസിക്കാൻ ചൈനീസ് സേന നിരവധി ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ സേനയും തടാകത്തിൽ പെട്രോളിങ് ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. നിലവിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് സൈനിക ശക്തി ഉയർത്തുന്നത്.

Tags:    
News Summary - Indian Army to deploy fully-armed indigenous boats at Pangong lake for rapid troop deployment, patrolling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.