ഗാംഗ്‌ടോക്ക്: മണ്ണിടിച്ചിലിനെ തുടർന്ന്, സിക്കിമിൽ കുടുങ്ങിയ 500 വിനോദ സഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. വടക്കൻ സിക്കിമിൽ നിന്ന് 54 കുട്ടികളുൾപ്പെടെ 500 വിനോദസഞ്ചാരികളെയാണ് ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയതെന്ന് പ്രതിരോധ ഉദ്യോഗസ്ഥൻ അറിയിച്ചു.
ലാച്ചൻ, ലാചുങ്, ചുങ്താങ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തിരുന്നു. മഴയെ തുടർന്ന്, ലാച്ചുങ്ങിലേക്കും ലാച്ചൻ താഴ്‌വരയിലേക്കും വിനോദയാത്രപോയവരാണ് പ്രയാസത്തിലായത്.
സഞ്ചാരികളിൽ 216 പുരുഷന്മാരും 113 സ്ത്രീകളും 54 കുട്ടികളുമാണുള്ളത്. ഇവരെ മൂന്ന് വ്യത്യസ്ത സൈനിക ക്യാമ്പുകളിലേക്ക് മാറ്റി. എല്ലാ യാത്രക്കാരുടെയും ആരോഗ്യനില പരിശോധിക്കാൻ മൂന്ന് മെഡിക്കൽ ടീമുകളെ രൂപവൽകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സൈനികരുടെ സമയബന്ധിതമായ ഇടപെടലാണ് യാത്രികർക്ക് രക്ഷയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.