Posted On
date_range Updated On
date_range പാക് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം: നിയന്ത്രണരേഖയിൽ ഏഴു പേർ കൊല്ലപ്പെട്ടു
കശ്മീർ: നിയന്ത്രണരേഖയിൽ പാക് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയതായും ഏഴു നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഈ മാസം നാല്, അഞ്ച് തീയതികളിൽ രാത്രിയിലാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് നുഴഞ്ഞു കയറ്റ ശ്രമമുണ്ടായത്. നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയായിരുന്നു ആക്രമണം.
പാകിസ്താൻ സെനികർ അടക്കം ഏഴുപേരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്. ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലായിരുന്നു സംഭവം. പതിഞ്ഞിരുന്നുള്ള നുഴഞ്ഞു കയറ്റ ശ്രമം ഇന്ത്യൻ സൈനികരുടെ ജാഗ്രതപൂർണമായ നിരീക്ഷണത്തിനിടയിൽ ശ്രദ്ധയിൽപെടുകയും ഉടൻ തിരിച്ചടിക്കുകയുമായിരുന്നു. പാകിസ്താൻ ‘കശ്മീർ ഐക്യദാർഢ്യ ദിനം’ ആചരിക്കുന്നതിനിടെയാണ് നുഴഞ്ഞു കയറ്റ ശ്രമമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.