യു.എസിൽ 26 കോടി കൈക്കൂലി വാങ്ങിയ ഇന്ത്യൻ വംശജനായ ഡോക്ടർ പിടിയിൽ

വാഷിങ്ടൺ: യു.എസിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരൻ. 26 കോടി കൈക്കൂലി വാങ്ങിയതിനാണ് ലോകേഷ് താനുതുവായയെ ശിക്ഷിച്ചത്. മേയ് 2021 മുതൽ അദ്ദേഹം ഫെഡറൽ കസ്റ്റഡിയിലായിരുന്നു. യു.എസിലെ നിയമങ്ങൾ ലംഘിച്ച് കൈക്കൂലി വാങ്ങിയതിനാണ് ശിക്ഷ.

സാൻഡിയാഗോയിലെ പസഫിക് ആശുപത്രി ഡയറക്ടർ മൈക്കിൾ ഡ്രോബോട്ടിനോടാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. നട്ടെല്ലിനുള്ള ശസ്ത്രക്രിയക്കായിരുന്ന കൈക്കൂലി. ശസ്ത്രക്രിയയുടെ രീതിയനുസരിച്ച് കൈക്കൂലിയിലും മാറ്റം വന്നിരുന്നു. ശസ്ത്രക്രിയക്കായി രോഗികളെ ആശുപത്രിയിലേക്ക് ശിപാർശ ചെയ്താൻ കൈക്കൂലി നൽകുന്നതായിരുന്നു മൈക്കിളിന്റെ രീതി. ഈ രീതിയിൽ നിരവധിപേർക്ക് ഇയാൾ കൈക്കൂലി നൽകിയിരുന്നുവെന്നാണ് ആരോപണം.

അനധികൃതമായി 26 കോടി രൂപയാണ് ആശുപത്രിയിൽ നിന്നും താനുതുവായ സ്വീകരിച്ചത്. തുടർന്ന് യു.എസ് അധികൃതർ ആശുപത്രിയിൽ റെയ്ഡ് നടത്തുകയും കൈക്കൂലിയുടെ രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Indian-American Surgeon Pleads Guilty To Accepting $ 3 Million In Bribes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.