ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന ഇന്നലെ നടത്തിയ അതിസാഹസിക ആക്രമണ ത്തിെൻറ വിശദാംശങ്ങൾക്കു പിന്നാലെ പോയ മാധ്യമങ്ങൾ ബാക്കിവെച്ചത് ആ ശയക്കുഴപ്പം. പാക് അതിർത്തി കടന്ന് നടത്തിയ രണ്ടാം മിന്നലാക്രമണം സ്ഥിരീകരിച്ച കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഇൻറലിജൻസ് നിയന്ത ്രിത, സൈനികകേന്ദ്രങ്ങളെ ഉന്നമിടാത്ത മുൻകരുതൽ ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് വ്യക്തമാക്കിയെങ്കിലും മറ്റു വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നില്ല. അതിൽ പിന്നെ ആക്രമണത്തിെൻറ രീതിയും തീവ്രതയും കൊല്ലപ്പെട്ടവരുടെ എണ്ണവും സംബന്ധിച്ച ചോദ്യങ്ങളായിരുന്നു എങ്ങും. വാർത്തസമ്മേളനത്തിൽ ചോദ്യോത്തരമുണ്ടായിരുന്നില്ല. ഇതല്ലാതെ സേനാവൃത്തങ്ങളിൽ നിന്നോ മന്ത്രാലയങ്ങളിൽ നിന്നോ പിന്നീട് വിശദീകരണ സന്ദേശങ്ങൾ മാധ്യമങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ പ്രത്യക്ഷപ്പെട്ടതുമില്ല. തുടർന്ന് മാധ്യമങ്ങളുടെ വിവിധ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള വിശദീകരണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രമുഖരായ മാധ്യമപ്രവർത്തകർ പലരും ഇതിനെ വിമർശിച്ചു രംഗത്തുവന്നു.
ആക്രമണം നിയന്ത്രണ രേഖ കടന്നെന്ന് ഇന്ത്യയും പാകിസ്താനും സ്ഥിരീകരിച്ചപ്പോൾ അന്താരാഷ്ട്ര അതിർത്തി ലംഘനത്തെക്കുറിച്ച് ഇരുഭാഗവും ഒന്നും പറയുന്നില്ല. ഖൈബർ പഖ്തൂൻഖ്വയിലെ ബാലാകോട്ടിലെ ജബ്ബാ ടോപ്പിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യൻ സേനെയ തുരത്തിയെന്ന് അവകാശപ്പെടുന്ന പാകിസ്താനും പാക് അധീന കശ്മീരും കടന്ന് 50 കി.മീറ്റർ അകലെയുള്ള ജബ്ബാ ടോപ്പിൽ ബോംബുകൾ വീണതായി സമ്മതിക്കുന്നു. ഇത് പാക് അധീന കശ്മീരിൽനിന്ന് ഇന്ത്യ മറുഭാഗത്തേക്ക് വർഷിച്ചതാണെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ പറയുന്നു. ബോംബിങ്ങിൽ തകർന്നു വീണ മരങ്ങളും നാലു വൻഗർത്തങ്ങളും കണ്ടതായി സംഭവസ്ഥലം സന്ദർശിച്ച ഗ്രാമീണനെ ഉദ്ധരിച്ച് ‘റോയിേട്ടഴ്സ്’ റിപ്പോർട്ട് ചെയ്തു. ഒരാൾക്ക് ആക്രമണത്തിൽ പരിക്കേറ്റതായും അയാൾ പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ചുള്ള ആശയക്കുഴപ്പവും തുടരുകയാണ്. 300 പേർ കൊല്ലപ്പെെട്ടന്ന വാർത്താ ചാനലുകളുടെ റിപ്പോർട്ട് ഒരു സ്രോതസ്സിനെയും ഉദ്ധരിക്കാത്തത് വിചിത്രമാണെന്നും മറുഭാഗത്ത് പാക് ചാനലുകളും വെറും കൈയോടെ നിഷേധങ്ങളിറക്കുകയാണെന്നും പ്രമുഖ മാധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായി കുറ്റപ്പെടുത്തി. ചാനലുകൾ ടി.ആർ.പി നിരക്കു കൂട്ടാൻ നടത്തുന്ന യുദ്ധക്കളികളാണിതെന്ന് അദ്ദേഹം ആരോപിച്ചു.
കരസേനയോ വ്യോമസേനയോ ഇതുവരെ പ്രസ്താവനയുമായി രംഗത്തുവന്നില്ലെന്നും വാർത്ത പുറത്തുവിട്ട വിദേശകാര്യ സെക്രട്ടറി ‘കൂടിയ അളവിൽ’ ആൾ നാശമുണ്ടായതല്ലാതെ എണ്ണം പറഞ്ഞില്ലെന്നും ചാനൽ പ്രവർത്തകയും ഗ്രന്ഥകാരിയുമായ സാഗരികഘോഷ് ചൂണ്ടിക്കാട്ടി. അതിനിടെ വിദേശകാര്യ സെക്രട്ടറിയുടെ വാർത്തസമ്മേളനത്തിനു പിന്നാെല സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യോമാക്രമണത്തിെൻറ വിഡിയോ ദൃശ്യങ്ങൾ പാക് വായുസേനയുടെ അഭ്യാസപ്രകടനത്തിെൻറ പഴയ ദൃശ്യങ്ങളാണെന്ന് വ്യാജവാർത്തകളുടെ നിജസ്ഥിതി തേടുന്ന ഒാൺലൈൻ മാധ്യമം ‘ആൾട്ട് ന്യൂസി’െൻറ സാരഥി പ്രതീക് സിൻഹ കുറിപ്പെഴുതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ ഫോളോ ചെയ്യുന്ന അജയ് കുശ്വാഹയാണ് ആദ്യം വിഡിയോ അടക്കം ട്വീറ്റ് ചെയ്തതെന്നും ഇതേ ദൃശ്യം തന്നെ ഇന്ത്യൻ സേനാനീക്കത്തിനെതിരായ പാക് പ്രത്യാക്രമണചിത്രമായി അവിടെനിന്ന് ഉപയോഗപ്പെടുത്തിയതും അദ്ദേഹം ചിത്രസഹിതം ചൂണ്ടിക്കാട്ടി. വ്യോമസേന മിറാഷ് വിമാനങ്ങൾ ബോംബ് വർഷിക്കുന്നതെന്ന നിലയിൽ വാട്സ്ആപ്പിലും ട്വിറ്ററിലുമായി ആയിരക്കണക്കിനാളുകൾ ഷെയർ ചെയ്ത മറ്റൊരു വിഡിയോ ‘അർമാ ടൂ’ എന്ന സൈനികാനുകരണ കമ്പ്യൂട്ടർ വിഡിയോ ഗെയിമുകളിലൊന്നാണെന്ന് പിന്നീട് വ്യാജവാർത്ത നിരീക്ഷണ മാധ്യമമായ എസ്.എം ‘ഹോക്സ് സ്ലയർ’ പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.