കോവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയെ; ഫെബ്രുവരിയിൽ പ്രതിദിന മൂന്ന് ലക്ഷത്തോളം കേസുകൾ

ന്യൂഡൽഹി: കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടുപിടിക്കപ്പെടുന്നതുവരെ   രോ​ഗം ഏറ്റവും മോശമായി ബാധിക്കുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്ന് പഠനം. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ​ഗവേഷകർ നടത്തിയ പഠനം ഇന്ത്യയെ ഞെട്ടിപ്പിക്കുന്നതാണ്. അടുത്ത വർഷം ഫെബ്രുവരിയാകുമ്പോഴേക്കും ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. 

ഫലപ്രദമായ ചികിത്സയോ വാക്സിനോ കണ്ടുപിടിച്ചില്ലെങ്കിൽ അടുത്ത വർഷം മാർച്ചോടെ ലോകത്താകമാനം 24.9 കോടി കോവിഡ് ബാധിതരുണ്ടാകുമെന്നും 18ലക്ഷം പേർക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും പഠനം പറയുന്നു. 84 രാജ്യങ്ങളിലെ കൊവിഡ് ഡാറ്റകൾ അവലോകനം ചെയ്താണ് എം.ഐ.ടി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

കോവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയെയായിരിക്കും. അമേരിക്ക, ​ദക്ഷിണാഫ്രിക്ക, ഇറാൻ, ഇന്തൊനേഷ്യ, നൈജീരിയ, തുർക്കി, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളായിരിക്കും ഇന്ത്യക്ക് പിന്നിലുണ്ടാകുക. 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ രോഗവ്യാപന സാധ്യതകളെല്ലാം പരിശോധിച്ചാണ്  എം.ഐ.ടിയുടെ പഠന റിപ്പോർട്ട് അവകാശപ്പെട്ടുന്നു. അമേരിക്കയിൽ പ്രതിദിനം 95,000 കേസുകളും ദക്ഷിണാഫ്രിക്കയിൽ 21,000വും ഇറാനിൽ 17,000വും കേസുകളുണ്ടാകുമെന്ന് പഠനം പറയുന്നു. 

Full View
Tags:    
News Summary - India wiil be the most affected country by covid- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.