ഇന്ത്യയിലേക്ക്​ ഒരു വാക്​സിൻ കൂടി എത്തുമോ? ഫൈസറിനോട്​ പ്രാദേശിക പഠനം നടത്താൻ നിർദേശിച്ച്​ അധികൃതർ

ന്യൂഡൽഹി: ഇന്ത്യയിൽ വാക്​സിൻ വിതരണം നടത്തുന്നതിന്​ മുമ്പ്​ കമ്പനികൾ പ്രാദേശികതലത്തിൽ പഠനം നടത്തണമെന്ന്​ അധികൃതർ. ഫൈസർ ഉൾപ്പടെയുള്ള കമ്പനികൾ കോവിഡ്​ വാക്​സിൻ വിതരണത്തിന്​ സർക്കാറിന്​ മുമ്പാകെ അനുമതി തേടുന്നതിന്​ മുമ്പ്​ രാജ്യത്ത്​ പഠനം നടത്തണമെന്ന്​ മുതിർന്ന ഉദ്യോഗസ്ഥൻ റോയി​േട്ടഴ്​സിനോട്​ പറഞ്ഞു.

ഓക്​സ്​ഫെഡ്​ യൂനിവേഴ്​സിറ്റിയും ആസ്​ട്ര സെനിക്കയും സംയുക്​തമായി വികസിപ്പിച്ച വാക്​സിനായ കോവിഷീൽഡ്​ ഇന്ത്യയിൽ 1500 പേരിൽ പരീക്ഷിച്ചിരുന്നു. അതിന്​ ശേഷമാണ്​ ജനുവരി മൂന്നിന്​ അനുമതി നൽകിയത്​. വാക്​സിൻ നിർമാതാക്കളായ ഫൈസറും ഇത്തരത്തിൽ പരീക്ഷണം നടത്തണമെന്നാണ്​ സർക്കാറിന്‍റെ ആവശ്യം.

അതേസമയം, ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ ഫൈസർ തയാറായിട്ടില്ല. ഇന്ത്യയിൽ വാക്​സിൻ അനുമതിക്കായി ഫൈസറും അപേക്ഷ നൽകിയിരുന്നു. എന്നാൽ, കമ്പനിക്ക്​ ഇതുവരെ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. ഫൈസറിന്‍റെ വാക്​സിൻ സൂക്ഷിക്കുന്നതിന്​ ആധുനികമായ സൗകര്യങ്ങളും ആവശ്യമാണ്​. അത്​ ഒരുക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ്​ സൂചന.

Tags:    
News Summary - India Wants Pfizer to Conduct Local Study Before Granting Emergency-use Authorisation: Official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.