Posted On
date_range Updated On
date_range ക്വിക്ക് റിയാക്ഷൻ മിസൈൽ പരീക്ഷണം ആറാം തവണയും വിജയകരം
ചാന്ദിപൂർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ (ക്യുആർഎസ്എഎം) വീണ്ടും വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷ ചാന്ദിപൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് കരസേന ആറാം തവണയും മിസൈൽ വിജയകരമായി പരീക്ഷിച്ചത്.
ട്രക്കിൽ ഘടിപ്പിച്ച സഞ്ചരിച്ചക്കുന്ന ലോഞ്ച് പാഡിൽ നിന്നാണ് മിസൈൽ തൊടുത്തുവിട്ടത്. മിസൈലിന്‍റെ ആദ്യ പരീക്ഷണം 2017 ജൂൺ നാലിനും രണ്ടാം ഘട്ട പരീക്ഷണം 2019 ഫെബ്രുവരി 26നും നടന്നിരുന്നു.
20-30 കിലോമീറ്റർ വരെ പ്രഹര ശേഷിയുള്ള മിസൈൽ ആണ് ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ. ഏത് കാലാവസ്ഥയിലും ഏത് ഭൂപ്രകൃതിയിലും ഉപയോഗിക്കാവുന്ന മിസൈലിൽ യുദ്ധവിമാനങ്ങളുടെ റഡാറുകളെ പ്രതിരോധിക്കാനുള്ള പ്രത്യേക സാങ്കേതികവിദ്യ ഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.