പൃഥ്വി-2 മിസൈൽ  പരീക്ഷണം വിജയകരം

ഭുവന്വേശർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ ശേഷിയുള്ള പൃഥ്വി-2 മിസൈൽ  വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപ്പൂരിലായിരുന്നു പരീക്ഷണം നടന്നത്. രണ്ട് മിസൈലുകളിലാണ് പരീക്ഷണം നടത്തിയത്. 1,000 കിലോ മുതൽ 500 കിലോ ഭാരത്തിലുള്ള ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലിന് 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയും. രാവിലെ 9.30ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈൽ ലോഞ്ചറിൽ നിന്നായിരുന്നു വിക്ഷേപണം. സമാനമായ ഒരു ഇരട്ട പരീക്ഷണം 2009 ഒക്ടോബർ 12ന് നടത്തിയിരുന്നു. ഇതേ ബേസിൽ വെച്ച് നടത്തിയ ആ പരീക്ഷണവും വിജയകരമായിരുന്നു. 


 

Tags:    
News Summary - India successfully conducts twin trial of nuclear capable Prithvi-II missile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.