file photo
ന്യൂഡൽഹി: കോവിഡ് കാരണം ദുരിതത്തിലായ ഇന്ത്യ, ചൈനയും പാകിസ്താനും ഉൾപ്പെടെ ഏത് രാജ്യങ്ങളും നീട്ടുന്ന സഹായഹസ്തങ്ങൾ നിരസിക്കരുതെന്ന് രാജ്യസഭ മുൻ എം.പിയും നയതന്ത്രജ്ഞനുമായ പവൻ കെ. വർമ. 'ദെ ക്വിൻറി'ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തെൻറ അഭിപ്രായം വ്യക്തമാക്കിയത്.
'കോവിഡ് കാരണം പാകിസ്താനും ബുദ്ധിമുട്ടുന്നുണ്ട്. പ്രയാസങ്ങൾ ഉള്ളതിനാൽ അവരുടെ സഹായം ചെറുതായിരിക്കാം. ഇന്ത്യയുമായി ശത്രുതയുള്ള രാജ്യം എന്ന നിലക്ക് ചൈനയുടെ സഹായ വാഗ്ദാനത്തിൽ ചിലപ്പോൾ ആത്മാർഥതക്കുറവുണ്ടാകാം. പക്ഷെ, നമ്മുടെ വീടിന് തീപിടിക്കുേമ്പാൾ ഏത് ഉറവിടത്തിൽനിന്നുള്ള വെള്ളവും സ്വീകരിക്കുകയാണ് പതിവ്. ഇതിനെയും അതുപോലെ കണ്ടാൽ മതി. അവരുടെ വാഗ്ദാനങ്ങൾ സ്വീകരിച്ച് രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനാണ് ഇപ്പോൾ ശ്രമിക്കേണ്ടത്.
കോവിഡിെൻറ രണ്ടാം തരംഗത്തെ നേരിടാൻ കേന്ദ്ര സർക്കാർ ഒരിക്കലും തയാറെടുത്തിരുന്നില്ല. മറ്റു രാജ്യങ്ങളോട് സഹായം ആവശ്യപ്പെടാൻ സർക്കാറിനോട് പലരും നിർദേശിച്ചെങ്കിലും അവരത് ചെവികൊണ്ടില്ല. ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് ഒാക്സിജൻ പ്ലാൻറുകൾ പോലും നിർമിക്കാത്ത രാജ്യത്തെ 'ലോക ഫാർമസി' എന്ന് വിളിച്ച് എങ്ങനെ അഭിമാനം കൊള്ളാനാകും. അഹങ്കാരത്തിെൻറയും കഴിവുകേടിെൻറയും ഉത്തമ ഉദാഹരണമാണിത്. എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ട രാജ്യങ്ങൾ രണ്ടാം തരംഗത്തെ നേരിടാനുള്ള തയാറെടുപ്പുകൾ നടത്തി. മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് ആവശ്യമായ സഹായം സമയബന്ധിതമായി നൽകുകയും ചെയ്യുന്നു.
കോവിഡ് തടയുന്നതിെൻറ ഭാഗമായി അതിർത്തികൾ അടച്ചും വിമാനങ്ങൾ റദ്ദാക്കിയും ഇന്ത്യക്കാരെ പല രാജ്യങ്ങളും വിലക്കിയിരിക്കുകയാണ്. ഇങ്ങനെയാണെങ്കിലും ഇൗ രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കാൻ സന്മനസ്സ് കാണിക്കുന്നതിൽ താൻ സന്തോഷവാനാണ്. ഇന്ത്യ അവയെല്ലാം സ്വീകരിക്കുകയാണ് വേണ്ടത്.
വിദേശ രാജ്യങ്ങളുമായുള്ള നമ്മുടെ നയതന്ത്രങ്ങൾ ഒരൊറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല. 1947 മുതൽ പടിപടിയായി പടുത്തുയർത്തിയതാണത്. അതിനാലാണ് മറ്റു രാജ്യങ്ങൾ ഇന്ന് നമ്മെ അംഗീകരിക്കുന്നത്. വിദേശനയത്തിൽ ആരാണ് മികച്ചതെന്ന ചർച്ച തന്നെ അനാവശ്യമാണ്. കാരണം നമ്മുടെ നേട്ടങ്ങൾ തുടർച്ചയെന്നോണം ലഭിച്ചതാണ്.
ഇന്ത്യക്ക് എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് നമുക്കിപ്പോൾ മനസ്സിലായി. എന്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. മെച്ചപ്പെട്ട ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, ആവശ്യമായ വാക്സിൻ സംവിധാനം എന്നിവയെല്ലാം ഒരുക്കണം. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാകണം നമ്മുടെ വിദേശനയങ്ങൾ ഉപയോഗപ്പെടുത്തേണ്ടത് ^പവൻ കെ. വർമ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.