പാകിസ്താന്‍റെ ആറു വിമാനങ്ങൾ ഓപ്പറേഷൻ സിന്ദൂറിൽ തകർത്തു -വ്യോമസേന മേധാവി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന്‍റെ ആറു വിമാനങ്ങൾ തകർത്തതായി വെളിപ്പെടുത്തി വ്യോമസേന മേധാവി എയർ ചീഫ് മാര്‍ഷല്‍ അമർ പ്രീത് സിങ്. അഞ്ച് യുദ്ധ വിമാനങ്ങള്‍ കൂടാതെ പാകിസ്താന്റെ വ്യോമാക്രമണ മുന്നറിയിപ്പ് വിമാനമാണ് തകര്‍ത്തതെന്ന് ഐ.എ.എഫ് മേധാവി പറഞ്ഞു.

ബംഗളൂരുവില്‍ നടന്ന പരിപാടിയിലാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ കൈവശമുള്ള റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങൾ തകര്‍ത്തത്. ഏകദേശം 300 കി.മീ അകലെ വെച്ചായിരുന്നു ഇത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഉപരിതല-വ്യോമാക്രമണമാണിതെന്നും അദ്ദേഹം അറിയിച്ചു.

പാകിസ്താനിലെ ഷഹബാസ് ജേക്കോബാബാദ് വ്യോമതാവളത്തിലെ എഫ്-16 ഹാങ്ങറിന്റെ പകുതിയും നശിച്ചെന്നും അതിനുള്ളിലെ ചില വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരിക്കാമെന്നും ഐ.എ.എഫ് മേധാവി പറഞ്ഞു. വ്യോമതാവളങ്ങളിൽ ചിലത് ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. മൂന്ന് ദിവസത്തെ സംഘർഷത്തിനൊടുവിൽ പാകിസ്താൻ ഇന്ത്യയെ വിളിച്ച് വെടിനിർത്തൽ കരാർ പറയാൻ നിർബന്ധിതരായി -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - India shot down 6 Pakistani fighter jets during Operation Sindoor says Air chief marshal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.