കേംബ്രിഡ്​ജ്​ അനലറ്റിക്കക്ക്​ കേന്ദ്രസർക്കാർ നോട്ടീസ്​

ന്യൂഡൽഹി: ഫേസ്​ബുക്കിലെ വിവര ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിലുൾപ്പെട്ട കേംബ്രിഡ്​ജ്​ അനലറ്റിക്കക്ക്​ കേന്ദ്രസർക്കാർ നോട്ടീസ്​. തെരഞ്ഞെടുപ്പുകൾ സ്വാധീനിക്കാൻ ഇന്ത്യക്കാരുടെ വിവരങ്ങൾ ഉപയോഗിച്ചോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കാനാണ്​ നോട്ടീസ്​. 

മാർച്ച്​ 31നകം ആറ്​ ചോദ്യങ്ങൾക്ക്​ മറുപടി നൽകാനാണ്​ കേംബ്രിഡ്​ജ്​ അനലറ്റിക്കയോടെ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്​​. എങ്ങനെയാണ്​ ഉപയോക്​താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നത്​, ഇതിനായി അവരുടെ അനുവാദം വാങ്ങിയോ, വിവരങ്ങൾ എന്തിനാണ്​ ഉപയോഗിക്കുന്നത്​ തുടങ്ങിയ ചോദ്യങ്ങളാണ്​ സ്ഥാപനത്തോട്​ കേന്ദ്രസർക്കാർ ചോദിച്ചിട്ടിള്ളുത്​​.

കേംബ്രിഡ്​ജ്​ അനലറ്റിക്കക്ക്​ കോൺഗ്രസുമായി ബന്ധമുണ്ടെന്ന്​ ബി.ജെ.പി ആരോപണമുയർത്തിയതിന്​ പിന്നാലെയാണ്​ കേന്ദ്രസർക്കാർ നടപടി. സ്ഥാപനത്തിന്​ ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന ആരോപണം കോൺഗ്രസും ഉയർത്തിയിരുന്നു. ഫേസ്​ബുക്കിൽ നിന്ന്​ ഉപയോക്​താക്കളുടെ വിവരങ്ങൾ ചോർത്തി അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന ആരോപണമാണ്​ കേ​ംബ്രിഡ്​ജ്​ അനലറ്റിക്കക്കെതിരെ നില നിൽക്കുന്നത്​.

Tags:    
News Summary - India Sends Notice to UK-Based Cambridge Analytica, Gives it 7 Days to Name Clients and Data Source-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.