ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 618 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജസ്ഥാനിലെത്തിയ നാല് ആസ്ട്രേലിയൻ വിനോദസഞ്ചാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇവരെ ജയ്പൂരിലെ രാജസ്ഥാൻ യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിരീക്ഷണത്തിലാണ്. അഞ്ചുമരണങ്ങളിൽ രണ്ടെണ്ണം കർണാടകയിലാണ്. രണ്ടെണ്ണം മഹാരാഷ്ട്രയിലും ഒന്ന് ഉത്തരാഖണ്ഡലും. 4,197 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകൾ. 98.80 ആണ് രോഗനിവാരണ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.