ലോകത്തി​െൻറ ഔഷധശാലയാണ്​ തങ്ങളെന്ന്​​​ ഇന്ത്യ​ തെളിയിച്ചു -സദാനന്ദ ഗൗഡ

ന്യൂഡൽഹി: കോവിഡ്​ മഹാമാരി കാലത്ത്​ ലോകത്തി​​​െൻറ ഔഷധശാലയാണ്​ തങ്ങളെന്ന്​​ ഇന്ത്യ തെളിയിച്ചുവെന്ന്​ കേന്ദ്ര കെമിക്കൽസ്​ ആൻഡ്​ ഫെർട്ടിലൈസേഴ്​സ്​ വകുപ്പ്​ മന്ത്രി സദാനന്ദ ഗൗഡ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോടാണ്​ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്​. 

‘‘ഇന്ത്യയെ പലപ്പോഴും ലോകത്തി​​​െൻറ ഔഷധശാലയായി വിശേഷിപ്പിക്കാറുണ്ട്​. പ്രത്യേകിച്ച്​ ഇപ്പോഴത്തെ കോവിഡ്​ മഹാമാരിയിൽ വിവിധ രാജ്യങ്ങളിലേക്ക്​ ജീവൻ രക്ഷാ മരുന്നുകൾ കയറ്റി അയച്ച്​​ ഇന്ത്യ അക്കാര്യം തെളിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വിവിധ രാഷ്​ട്രങ്ങളുമായുള്ള പങ്കാളിത്തത്തിൽ 3000 കോടി ചെലവിൽ മൂന്ന്​ ബൾക്ക്​ ഡ്രഗ്​ പാർക്കുകൾ തുടങ്ങുമെന്ന്​ കേ​ന്ദ്ര കെമിക്കൽസ്​ ആൻഡ്​ ഫെർട്ടിലൈസേഴ്​സ്​ സഹമന്ത്രി മൻസുഖ്​ മന്ദ്​വിയ പറഞ്ഞു. കൂടാതെ നൂറ്​ കോടി രൂപ വീതം സർക്കാർ സഹായത്തിൽ നാല്​ മെഡിക്കൽ ഉപകരണ പാർക്കുകൾ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - India proved to be 'pharmacy of the world' said Sadananda Gowda -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.