ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ ആസ്ഥാനത്തിനും തബ്ലീഗ് ജമാഅത്തിനുമെതിരെ വര്‍ഗീയ പ്ര ചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ജംഇയ്യതുല്‍ ഉലമാ യേ ഹിന്ദ് സുപ്രീംകോടതിയെ സമീപിച്ചു.
മുസ്ലിം സമുദായം ബോധപൂര്‍വം രാജ്യവ്യാപക വര ്ഗീയ വൈറസ് പടര്‍ത്തിയെന്ന് ചില മാധ്യമങ്ങള്‍ വര്‍ഗീയ തലക്കെട്ടുകളും മതഭ്രാന്തിെൻറ പ്രസ്താവനകളും ഉപയോഗിെച്ചന്ന് ജംഇയ്യത് ഹരജിയില്‍ ബോധിപ്പിച്ചു.
ചില പത്ര, ഇലക്ട്രോണിക് മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും മുസ്ലിംകളുടെ ജീവന് അപകടം വരുത്തുന്ന രീതിയിലാണ് കോവിഡ് വൈറസിന്‍െറ വ്യാപനത്തിന് വര്‍ഗീയ നിറം നല്‍കിയത്. ഭരണഘടനയുടെ 21ാം വകുപ്പ് അനുവദിക്കുന്ന ജീവിക്കാനുള്ള മൗലികാവകാശമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. കോവിഡിനെതിരെ യോജിച്ച പരിശ്രമങ്ങള്‍ വേണ്ട സമയത്താണ് വിദ്വേഷം വമിപ്പിച്ച് വര്‍ഗീയത പ്രചരിപ്പിക്കുന്ന നടപടിയുണ്ടായത്.
വസ്തുതകള്‍ വളച്ചൊടിച്ച് മുസ്ലിംകള്ക്കെതിരെ മുന്‍ധാരണയോടെയുള്ള പ്രത്യേക പദപ്രയോഗങ്ങള്‍ നടത്തിയപ്പോള്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം പരാജയപ്പെട്ടു. ഏതെങ്കിലും മത വിഭാഗത്തിനെതിരെ വിദ്വേഷമുണ്ടാക്കുന്ന ദൃശ്യങ്ങളും വാക്കുകളും ഉപയോഗിച്ച് തയറാക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ 1994ലെ കേബ്ള്‍ നെറ്റ്വര്ക്സ് ചട്ടങ്ങളുടെ ലംഘനമാണ്.
ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് പ്രസിദ്ധീകരിച്ച ബ്രോഡ്കാസ്റ്റിങ് മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമാണിത്. സമൂഹമാധ്യമങ്ങളിലൂടെ തബ്ലീഗിനെതിരെ ഗുഢാലോചനാ സിദ്ധാന്തം വരെ ചമച്ചുവെന്നും ഹരജി ചൂണ്ടിക്കാട്ടി. നിസാമുദ്ദീന്‍ വിഷയത്തില്‍ വര്‍ഗീയനിറം നല്കിയ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും അവക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ഹരജിയില്‍ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.