ന്യൂഡൽഹി: നേപ്പാളിനെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന റെയിൽപാത നിർമിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മോദി ഇക്കാര്യമറിയിച്ചത്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിനെയും ബീഹാറിലെ അതിർത്തി പട്ടണമായ റക്സൗളിെനയും ബന്ധിപ്പിച്ചായിരിക്കും റെയിൽപാത. ചരക്കുഗതാഗം സുഗമമാക്കുന്നതിനായി ഉൾനാടൻ ജലപാതകൾ വികസിപ്പിക്കുന്നതിനും ധാരണയായിട്ടുണ്ട്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധ, സുരക്ഷ, വ്യാപാര മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം നേപ്പാളിലെ ജനാധിപത്യത്തിന് മുതൽക്കൂട്ടാവുമെന്ന് കൂടിക്കാഴ്ചക്കുശേഷം മോദി അഭിപ്രായപ്പെട്ടു. അതിർത്തി ദുരുപയോഗം ചെയ്യെപ്പടുന്നത് തടയാൻ പ്രതിരോധ, സുരക്ഷ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കാനും ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി കുട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള ബന്ധം പുതിയ തലങ്ങളിലേക്കുയർത്തുകയെന്ന ലക്ഷ്യത്തോെടയാണ് സന്ദർശനമെന്ന് ഒലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.