വാക്​സിനായി ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടി വരും

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത്​ ഇപ്പോഴും തുടരുന്നതിനിടെ വിദേശവാക്​സിനുകൾക്കായി ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന്​ സൂചന. അമേരിക്കൻ വാക്​സിനുകളായ ഫൈസറും മൊഡേണയും ഉടൻ രാജ്യത്തെത്തില്ലെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​. ഈ രണ്ട്​ വാക്​സിൻ നിർമാതാക്കൾക്കും നിരവധി രാജ്യങ്ങളിൽ നിന്ന്​ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്​. അത്​ പൂർത്തിയാക്കി മാത്രമേ ഇന്ത്യയിലെ വിതരണം ആരംഭിക്കാൻ സാധിക്കു.  2023 വരെയെങ്കിലും ഈ വാക്​സിനുകൾക്കായി കാത്തരിക്കേണ്ടി വരുമെന്നാണ്​ റിപ്പോർട്ടുകൾ.

ഫൈസർ കഴിഞ്ഞ ഫെബ്രുവരിയിൽ അനുമതിക്കായി കേന്ദ്രസർക്കാറിനെ സമീപിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയില്ലെന്ന പറഞ്ഞ്​ കേന്ദ്രസർക്കാർ ഫൈസറിന്‍റെ അപേക്ഷ തള്ളി. പിന്നീട്​ ഏപ്രിൽ 13ന്​ ഇക്കാര്യത്തിൽ ​കേന്ദ്രസർക്കാർ യുടേണടിച്ചു. കോവിഡ്​ രണ്ടാം തരംഗമുണ്ടായപ്പോൾ യു.എസ്​, ഇ.യു, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ പരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ വാക്സിനുകൾക്ക്​ അനുമതി നൽകാൻ കേന്ദ്രം തീരുമാനിച്ചു.

ഫൈസർ, മൊഡേണ തുടങ്ങിയ കമ്പനികളുമായി കേന്ദ്രസർക്കാർ ചർച്ചകൾ നടത്തുന്നുവെന്നാണ്​ ആരോഗ്യമ​ന്ത്രാലയം ജോയിന്‍റ്​ സെക്രട്ടറി ലവ്​ അഗർവാൾ വ്യക്​തമാക്കുന്നത്​. യു.എസിലെത്തിയ വിദേശകാര്യമന്ത്രി എസ്​.ജയശങ്കറും മരുന്ന്​ കമ്പനികളുമായി ചർച്ചകൾ നടത്തിയിരുന്നു. അതേസമയം, സംസ്ഥാനങ്ങൾക്ക്​ നേരിട്ട്​ വാക്​സിൻ നൽകില്ലെന്ന്​ ഫൈസറും ​മൊഡേണയും അറിയിച്ചുവെന്ന്​ ഡൽഹി, പഞ്ചാബ്​ മുഖ്യമന്ത്രിമാർ അറിയിച്ചിരുന്നു. ഫൈസറിന്​ 100 ബില്യൺ ഡോളറിന്‍റെ വാക്​സിൻ ഓർഡറുകൾ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണ്​ സൂചന. ഈയൊരു സാഹചര്യത്തിൽ ഇന്ത്യയിലെ വാക്​സിൻ വിതരണം യു.എസ്​ കമ്പനികൾക്ക്​ അടുത്തെങ്ങും ആരംഭിക്കാനാവില്ലെന്നാണ്​ സൂചന.

Tags:    
News Summary - India May Have to Wait Longer for Vaccines as Pfizer, Moderna Hands Full with Commitments Till 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.