ന്യൂഡൽഹി: റിപബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെത്തും. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിലുള്ള ടെലിഫോൺ സന്ദേശത്തിന് ശേഷമാണ് ഇടക്കാര്യത്തിൽ ധാരണയായതെന്നാണ് സൂചന.
ബോറിസ് ജോൺസണുമായുള്ള ടെലിഫോൺ സംഭാഷത്തിന് പിന്നാലെ വ്യാപാരം, നിക്ഷേപം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം, കോവിഡ് 19നെ പ്രതിരോധിക്കൽ തുടങ്ങിയവയിലെല്ലാം യു.കെയുമായി പരസ്പര സഹകരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യ-യു.കെ ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് ബോറിസ് ജോൺസണും ആവശ്യപ്പെട്ടു. അതേസമയം, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ അറിയിപ്പ് പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.