ന്യൂഡൽഹി: ബാലകോട്ട് ആക്രമണത്തിന് ഉപയോഗിച്ച് സ്പേസ് 2000 ബോംബുകൾ ഇന്ത്യ വാങ്ങുന്നു. 300 കോടി ചെലവിട്ട് ഇസ്രായേലിൽ നിന്ന് ബോംബുകൾ വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി. ഇതിൻെറ കരാർ ഒപ്പിടാനുള്ള നടപടികളുമായി പ്രതിരോധ മന്ത്രാലയം മുന്നോട്ട് പോവുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രായേൽ പ്രതിരോധ സ്ഥാപനമായ റഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം എന്ന സ്ഥാപനവുമായാണ് ഇന്ത്യ കരാറിൽ ഏർപ്പെടുന്നത്. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ പ്രതിരോധ കരാറാണിത്. അടിയന്തിര പ്രാധാന്യത്തോടെ ആയുധം വാങ്ങാനാണ് പ്രതിരോധ മന്ത്രാലയത്തിൻെറ പദ്ധതി. ഈ വർഷം അവസാനത്തോടെ ബോംബുകൾ ഇസ്രായേൽ ഇന്ത്യക്ക് കൈമാറുമെന്നാണ് വിവരം.
900 കിലോയോളം ഭാരം വരുന്ന ബോംബിനുള്ളിൽ 80 കിലോഗ്രാം സ്ഫോടകവസ്തു നിറക്കാൻ സാധിക്കും. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ബാലക്കോട്ടിലെ സൈനിക ക്യാമ്പിൽ ആക്രമണം നടത്തിയ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് സ്പേസ് 2000 ബോംബുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.