ഭീകരവാദം: ഇന്ത്യക്കും യു.എസിനും വലിയ വില നൽകേണ്ടി വന്നുവെന്ന് കമല ഹാരിസ്

വാഷിങ്ടൺ: ലോകം നേരിടുന്ന വലിയ വിപത്താണ് ഭീകരവാദമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. അമേരിക്കക്കും ഇന്ത്യക്കും വലിയ വില നൽകേണ്ടി വന്നിരിക്കുന്നു. പാകിസ്താനിൽ ഭീകര ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ് യു.എസിനുണ്ടെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടി.

അതിർത്തി കടന്നുള്ള ഭീകരതയെ കുറിച്ചുള്ള ഇന്ത്യൻ നിലപാടിനോട് യു.എസ് വൈസ് പ്രസിഡന്‍റ് യോജിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്. ഭീകര ഗ്രൂപ്പുകൾക്ക് പാകിസ്താൻ നൽകുന്ന പിന്തുണയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും കമല ഹാരിസ് വ്യക്തമാക്കി.

ഇന്ത്യയുടെയും അമേരിക്കയുടെയും സുരക്ഷക്ക് ഭീഷണിയാകുന്ന ഭീകരവാദം തടയേണ്ടത് അനിവാര്യമാണ്. അതിന് കർശന നടപടി പാകിസ്താൻ സ്വീകരിക്കണമെന്നും അമേരിക്കൻ വൈസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കമല ഹരിസും കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

Tags:    
News Summary - India had been a victim of terrorism for several decades -Kamala Harris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.