ന്യൂഡൽഹി: ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ധനം വാങ്ങാൻ ഇന്ത്യക്ക് യു.എസിെൻറ അനുമതി വേണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. യു.എസ് ഇറാനും വെനസ്വേലക്കും മേൽ അടിച്ചേൽപ്പിച്ച ഉപരോധം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കുമോ എന്ന മാധ്യമവ്രർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.
ഇന്ധനം വാങ്ങാൻ ഇന്ത്യക്ക് െഎക്യരാഷ്ട്ര സഭയുടെ മാത്രം അനുമതി മതി. മറ്റൊരു രാജ്യത്തിെൻറയും പ്രത്യേക അനുമതിയുെട ആവശ്യമില്ലെന്നും സുഷമ വ്യക്തമാക്കി. ഒരു രാജ്യത്തിെൻറയും സമ്മർദഫലമായാല്ല ഇന്ത്യ വിദേശ നയം രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇറാൻ ആണവായുധം വികസിപ്പിക്കുന്നുെവന്നാരോപിച്ച് യു.എസ് ഏർപ്പെടുത്തിയ ഉപരോധം 2015ൽ പ്രസിഡൻറ് ബറാക് ഒബാമ പിൻവലിച്ചിരുന്നു. എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ഉപരോധം വീണ്ടും നടപ്പിൽ വരുത്തുകയായിരുന്നു. നിക്കോളാസ് മദൂറൊ വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കെപ്പട്ടതോടെ വെനസ്വേലക്കെതിരെയും സാമ്പത്തിക ഉപരോധമടക്കമുള്ളവ യു.എസ് ശക്തമാക്കിയിരുന്നു. ഇറാനും വെനസ്വേലയുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഇന്ധന ദാതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.