ന്യൂഡൽഹി: 24 മണിക്കൂറിനിടെ 1993 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 35,365 ആയി. 24 മണിക്കൂറിനിടെ 564 പേർക്ക് രോഗം ഭേദമായതായും 77 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയൻറ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.
25,148 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 9,064 പേർ രോഗം ഭേദമായവരാണ്. ഒരാൾ രോഗം സ്ഥിരീകരിച്ച ശേഷം രാജ്യം വിട്ടതാണ്. 1,152 േപർ മരണത്തിന് കീഴടങ്ങി.
നിയന്ത്രണങ്ങൾ ഒാരോരുത്തരും കർശനമായി പാലിക്കണമെന്നും മാസ്ക് ധരിക്കുന്നതടക്കമുള്ള മുൻകരുതലുകൾ നിർബന്ധമായും സ്വീകരിക്കണമെന്നും ലവ് അഗർവാൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.