രാജ്യത്ത് 24 മണിക്കൂറിനിടെ 17,407 പേർക്ക് കോവിഡ്; 14,031 രോഗമുക്തി

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 17,407 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 14,031 പേർ രോഗമുക്തി നേടി. 89 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് നിരക്ക് ഉയരുന്നതിനെ തുടർന്ന് കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുകയാണ്.

ആകെ 1,22,56,923 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,08,26,075 പേർ രോഗമുക്തി നേടി. 1,73,413 പേരാണ് ചികിത്സയിൽ തുടരുന്നത്.

1,66,16,048 പേർക്ക് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ ഇന്നലെ 2765 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4.64 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4031 പേർ രോഗമുക്തി നേടുകയും ചെയ്തു.

Tags:    
News Summary - india covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.