Posted On
date_range Updated On
date_range രാജ്യത്ത് 13,203 പേർക്ക്കൂടി കോവിഡ്; 131 മരണം
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 13,203 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 131 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. 13,298 പേർ രോഗമുക്തരാകുകയും ചെയ്തു.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,06,67,736 ആയി. 1,53,470 പേർക്കാണ് ഇതുവരെ വൈറസ് ബാധയിൽ ജീവൻനഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം 5,70,246 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ ആകെ 19,23,37,117 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
അതേസമയം, രാജ്യത്ത് ഇതുവരെ 16,15,504 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.