ഇ. അബൂബക്കറിന് ആശുപത്രി ചികിത്സക്ക് സുപ്രീംകോടതി അനുമതി

ന്യൂഡൽഹി: യു.എ.പി.എ പ്രകാരം അറസ്റ്റിലായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സ്ഥാപക ചെയർമാൻ ഇ. അബൂബക്കറിന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സ തേടാൻ സുപ്രീംകോടതി അനുമതി നൽകി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് സാകേത്തിലെ മാക്സ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സ തേടാൻ നിബന്ധനകളോടെ അനുമതി നൽകിയത്.

ചികിത്സയുടെ മുഴുവൻ ചെലവും സുരക്ഷാ അകമ്പടിക്കുള്ള ചെലവും അബൂബക്കർ വഹിക്കണം. കുടുംബാംഗങ്ങളിൽ ഒരാൾക്ക് അദ്ദേഹത്തോടൊപ്പം കഴിയാം. തുടർചികിത്സയുടെ ആവശ്യകതയും ആശുപത്രിയിൽ എത്രകാലം കഴിയേണ്ടിവരുമെന്നതും സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആശുപത്രിയോട് കോടതി നിർദേശിച്ചു.

വിഷയത്തിൽ കോടതിക്ക് നിർവികാരമായി പെരുമാറാനാവില്ലെന്ന് വാദത്തിനിടെ ജസ്റ്റിസ് എം.എം. സുന്ദരേഷ് വാക്കാൽ നിരീക്ഷിച്ചു. ഒരു ജഡ്ജിയെന്ന നിലയിൽ കാര്യങ്ങളെ കുറച്ചെങ്കിലും സഹാനുഭൂതിയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. 2022 സെപ്റ്റംബർ 22നാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. തനിക്ക് 70 വയസ്സിനു മുകളിലുണ്ടെന്നും പാർക്കിൻസൺസ് രോഗബാധിതനാണെന്നും കാൻസർ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്നും അബൂബക്കർ കോടതിയെ അറിയിച്ചിരുന്നു.

Tags:    
News Summary - Supreme Court Allows Hospital Treatment for E. Abubakar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.