സൗദി സർവിസ് റദ്ദാക്കൽ 20 വരെ നീട്ടി എയർ ഇന്ത്യ

ന്യൂഡൽഹി: ഹൂതികളുടെ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കുന്നത് ഒക്‌ടോബർ 20 വരെ നീട്ടി എയർ ഇന്ത്യ. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലക്കും ഇന്ത്യയിലേക്കുമുള്ള സർവിസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. സർവിസുകൾ സുരക്ഷിതമായി പുനരാരംഭിക്കുന്നതിന് പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ നിരന്തരം നിരീക്ഷിച്ച്, സാഹചര്യങ്ങൾ വിലയിരുത്തുമെന്ന് കമ്പനി അറിയിച്ചു. ഒക്ടോബർ 17 വരെ ആയിരുന്നു എയർ ഇന്ത്യ റദ്ദാക്കിയിരുന്നത്. യാത്രക്കാർക്ക് ബുക്ക് ചെയ്ത ടിക്കറ്റ് നിരക്ക് മുഴുവനും തിരികെ നൽകുമെന്ന് അവർ അറിയിച്ചു.

അന്താരാഷ്‍ട്ര വിമാനത്താവളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഉഗ്ര സ്ഫോടനങ്ങൾ ഉണ്ടായതിനെ തുടർന്ന് റിയാദിലേക്കുള്ള സർവിസുകൾ എയർ ഇന്ത്യക്ക് പുറമെ ആകാശ എയർ, ഇൻഡിഗോ എന്നിവയും കഴിഞ്ഞയാഴ്ച നിർത്തിവെക്കുകയോ എണ്ണം കുറക്കുകയോ ചെയ്തിരുന്നു. ആകാശ എയർ, ഇൻഡിഗോ എന്നിവ ഒക്‌ടോബർ 17 വരെയാണ് സർവിസ് നിർത്തിവെച്ചത്. സൗദി നഗരങ്ങളിലേക്കുള്ള സർവിസുകൾ എയർ ഫ്രാൻസ്, ഇത്തിഹാദ് എയർവേയ്‌സ്, മലേഷ്യ എയർലൈൻസ് മുതലായ മിക്ക അന്താരാഷ്‍ട്ര എയർലൈനുകളും നിർത്തിവെച്ചു.

Tags:    
News Summary - Air India extends cancellation of Saudi service until 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.