രാജ്യത്ത് കോവിഡ് ബാധിതർ രണ്ടര ലക്ഷം; 24 മണിക്കൂറിനിടെ പതിനായിരത്തോളം രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 9983 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 261 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 7207 ആയി ഉയർന്നു. 

1.23 ലക്ഷം പേർക്ക് രോഗമുക്തി നേടാനായി എന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യം. 1,26,423 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം കുതിക്കുകയാണ്. ഞായറാഴ്ച 3007 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതർ 85,975 ആയി. കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയേക്കാൾ രോഗികളുടെ എണ്ണം വർധിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിൽ. 

തമിഴ്നാട്ടിൽ 1515 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികൾ 31,667 ആയി. 

ഡൽഹിയിൽ 1282 പേർക്കുകൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 28,936 ആയി. ഗുജറാത്തിൽ 480 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ 20,097 രോഗികളായി. 

കേരളത്തിൽ 107 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികൾ 1915 ആയി. 1096 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 803 പേർ രോഗമുക്തി നേടി. 

Tags:    
News Summary - india covid cases cross 250000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.