രാജ്യത്ത്​ കോവിഡ്​ 19 ബാധിതരുടെ എണ്ണം125 ആയി

ന്യൂഡൽഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത്​ 125 ആയി​. ഏറ്റവും ഒടുവിൽ നോയിഡയിൽ രണ്ട്​ പേർക്ക്​ പുതുതായി കേ ാവിഡ്​ സ്ഥിരീകരിച്ചു. നോയിഡ സെക്​ടർ 78ലും 100ലുമുള്ളവർക്കാണ്​ ​േരാഗം സ്ഥിരീകരിച്ചത്​. ഇവർ ഫ്രാൻസിൽനിന്ന്​ എത്തിയവരാണ്​. ഉത്തർപ്രദേശിൽ ഇതുവരെ 13 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​.

ഒഡിഷയിൽ സർക്കാർ യാത്രാ വിലക്ക്​ ഏർപ്പെടുത്തി​. ബുധനാഴ്​ച മുതൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യു.കെയിൽ നിന്നുമുള്ള യാത്രക്കാരെ നിരോധിക്കുകയും ചെയ്​തിട്ടുണ്ട്​.

ജമ്മുകശ്​മീർ, ലഡാക്​, കേരളം എന്നീ സംസ്ഥാനങ്ങളിൽ പുതിയ കോവിഡ്​ 19 സ്ഥിരീകരിച്ചതായി​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല്​ പേർക്കു കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചതായും ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 39 ആയതായും മഹാരാഷ്​ട്ര സർക്കാർ അറിയിച്ചു.

കോവിഡ്​ 19 ബാധിച്ച്​ മഹാരാഷ്​ട്രയിൽ ഇന്ന്​ ആദ്യ മരണം സംഭവിച്ചു. മുംബയിൽ കോവിഡ് 19 സ്ഥിരീകരിച്ച 64 കാരനാണ്​ മരിച്ചത്​. ഇയാൾ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യത്ത്​ വൈറസ്​ ബാധയെ തുടർന്ന്​ നടക്കുന്ന മുന്നാമത്തെ​ മരണമാണിത്. മരിച്ചയാളുടെ ഭാര്യക്കും മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലാണ്.

Latest Videos:

Full View

Full View

Tags:    
News Summary - in india covid 19 reached to 125 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.