ന്യൂഡൽഹി: ലോകതലത്തിൽ ഹിന്ദിയുടെ പ്രചാരം പ്രോത്സാഹിപ്പിക്കാനും വർധിപ്പിക്കാനും ലക്ഷ്യമിട്ട് യുനൈറ്റഡ് നേഷന് ഇന്ത്യ ആറ് കോടി രൂപ സംഭാവന നൽകി.
ലോകമെമ്പാടുമുള്ള ഹിന്ദി സംസാരിക്കുന്ന ജനതയെ കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി 2018-ൽ ഇന്ത്യ ആരംഭിച്ച യു.എൻ പദ്ധതിയിൽ പെടുത്തിയാണ് തുക നൽകുന്നത്. യു.എന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആർ. രവീന്ദ്ര തുക കൈമാറി.
ലോക തലത്തിൽ ഹിന്ദിയുടെ പ്രചാരവും ഉപയോഗവും വ്യാപിപ്പിക്കാൻ ഇന്ത്യ നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയാണെന്ന് യു.എൻ പ്രസ്താവനയിൽ പറഞ്ഞു.
"ഈ ശ്രമങ്ങളുടെ ഭാഗമായി, ഹിന്ദി ഭാഷയിൽ ഐക്യരാഷ്ട്രസഭയുടെ പൊതുജനസമ്പർക്കം വർദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിൽ കൂടുതൽ അവബോധം പ്രചരിപ്പിക്കുന്നതിനുമായി യു.എൻ പബ്ലിക് ഇൻഫർമേഷൻ വകുപ്പുമായി സഹകരിച്ച് 'ഹിന്ദി അറ്റ് യു.എൻ' പദ്ധതി 2018-ൽ ആരംഭിച്ചു" -യു.എൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.