തീവ്ര ഹിന്ദുത്വ വിമർശകയായ യു.എസ് കോൺഗ്രസ് അംഗം ഇൽഹാൻ ഉമറിന്റെ പാക് അധീന കശ്മീർ സന്ദർശനത്തിനെതിരെ ഇന്ത്യ

ന്യൂഡൽഹി: അമേരിക്കൻ കോൺഗ്രസ് അംഗം ഇൽഹാൻ ഉമറിന്റെ പാക് അധീന കശ്മീരിലെ സന്ദർശനത്തെ ഇന്ത്യ അപലപിച്ചു. ഏപ്രിൽ 20 മുതൽ നാല് ദിവസത്തെ പാകിസ്താൻ സന്ദർശനത്തിനെത്തിയ യു.എസ് കോൺഗ്രസ് അംഗം മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെയും പുതിയ പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെയും കണ്ടിട്ടുണ്ട്. അവരുടെ

പാക് അധീന കശ്മീർ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അപലപനീയമാണെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.ഇൽഹാം ഉമർ ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയക്കാരിയാണെന്നും അവരുടെ ഈ സന്ദർശനം അപലപനീയമാണെന്നും ഇന്ത്യ അറിയിച്ചു.

ഏപ്രിൽ 20-24 തിയതികളിൽ നാല് ദിവസത്തെ പാകിസ്താന് സന്ദർശനത്തിനാണ് ഇൽഹാൻ ഇസ്ലാമാബാദിലെ രാഷ്ട്രീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നത്. കൂടാതെ പാക് അധീന കശ്മീരിന്റെ ചില ഭാഗങ്ങളും സന്ദർശിക്കാനിരിക്കുകയാണ്. പാകിസ്താന്റെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സാധ്യതകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ലാഹോറും 'ആസാദ് ജമ്മു കശ്മീരും' സന്ദർശിക്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിടുണ്ട് എന്ന് എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്യുന്നു.

യു.എസ് ജനപ്രതിനിധി സഭയിൽ മിനസോട്ടയെ പ്രതിനിധീകരിക്കുന്ന ഉമർ, ഇതിന് മുമ്പ് സഭയിൽ ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദത്തിനെതിരെ ബൈഡൻ ഭരണകൂടം പ്രതികരിക്കാത്തതിനെതിരെ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - India Condemns US Congresswoman Ilhan Omar's Visit To Pak-Occupied Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.