ബംഗ്ലാദേശിൽ പ്രധാനമന്ത്രിയുടെ പേരിൽ വ്യാജകത്ത്​; ഖേദം പ്രകടിപ്പിച്ച്​ ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊ​ഗോയിക്ക്​ എഴുതിയതെന്ന പേരിൽ ബംഗ്ലാദേശ ിൽ വ്യാജ കത്ത്​ പ്രചരിച്ചതിൽ വിദേശകാര്യമന്ത്രാലയം ഖേദം രേഖപ്പെടുത്തി. ഇന്ത്യയെ ഹിന്ദു രാഷ്​ട്രമാക്കാൻ അയോ ധ്യ വിധി സംഭാവന ചെയ്​ത ചീഫ്​ ജസ്​റ്റിസിന്​ നന്ദി അറിയിച്ച്​ മോദി എഴുതിയത്​ എന്ന തരത്തിലുള്ള കത്താണ്​ ബംഗ്ലാദേശിൽ വ്യാപകമായി പ്രചരിച്ചത്​. എന്നാൽ അത്​ വ്യാജവും കെട്ടിച്ചമച്ചതുമായ വാർത്തയാണെന്ന്​ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മതസ്​പർദ്ദ വളർത്തുന്നതും സമുദായങ്ങളെ ഭിന്നിപ്പിക്കുന്നതും രാജ്യത്തി​​െൻറ അഖണ്ഡത തകർക്കുന്നതുമായ വ്യാജ വാർത്ത പ്രചരിച്ചതിൽ ഖേദമുണ്ട്​. അത്​ ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കും. ​അയൽരാജ്യത്തെ ജനങ്ങൾക്കിടയിൽ ഇന്ത്യയെ കുറിച്ച്​ തെറ്റിദ്ധരണയുണ്ടാക്കുന്ന വിവരമാണതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിലൂടെ അറിയിച്ചു.

അയോധ്യ വിധിക്ക്​ ശേഷം ബംഗ്ലാദേശിലെ മാധ്യമങ്ങളിലടക്കം പ്രധാനമന്ത്രി നന്ദിയറിച്ച്​ ചീഫ്​ ജസ്​റ്റിനെഴുതിയ കത്തെന്ന പേരിൽ വാർത്ത പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും ഒരുമ​യെയും തകർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈകമീഷനും അറിയിച്ചിരുന്നു.

Tags:    
News Summary - India Condemns Fake News In Bangladesh Of PM Modi Letter To Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.