കിഴക്കൻ ലഡാക്കിൽ കൂടുതൽ സേനയെ അയക്കില്ലെന്ന് ഇന്ത്യ-ചൈന​ ധാരണ

ന്യൂ​ഡ​ൽ​ഹി: 14 മ​ണി​ക്കൂ​ർ നീ​ണ്ട കമാൻഡർതല ച​ർ​ച്ച​ക്കൊടുവിൽ കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ കൂടുതൽ സേനയെ അയക്കുന്നത്​ നിർത്തിവെക്കാൻ ഇന്ത്യ-ചൈന ധാരണ. തൽസ്ഥിതിയിൽ ഏകപക്ഷീയമായി മാറ്റംവരുത്തുന്ന നടപടിയിൽനിന്ന്​ വിട്ടുനിൽക്കാനും തീരുമാനം.

സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്ന നടപടികൾ ഒഴിവാക്കും. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകൾ കൂടുതൽ ശക്തിപ്പെടുത്തും. ഇതി​െൻറ ഭാഗമായി ഏഴാംവട്ട സൈനികതല ചർച്ചകൾ ഉടൻ നടത്താനും ഇരുകൂട്ടരും തീരുമാനിച്ചു. ആറാംവട്ട കമാൻഡർതല ചർച്ചക്കുശേഷം ചൊവ്വാഴ്​ച വൈകിയാണ് തീരുമാനങ്ങൾ സംബന്ധിച്ച്​​ ഇരു സേനകളും സംയുക്ത പ്രസ്​താവനയിറക്കിയത്.

നേര​േത്ത ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ നടന്ന ചർച്ചയിലെ പൊതുതീരുമാനങ്ങൾ തെറ്റിദ്ധാരണകൾ മാറ്റിവെച്ച്​ നടപ്പാക്കുമെന്നും ഇരു വിഭാഗവും ഉറപ്പുനൽകി. യഥാർഥ നിയന്ത്രണരേഖയിൽ നാലു മാസമായി നിലനിൽക്കുന്ന സംഘർഷം ഉചിതമായ രീതിയിൽ പരിഹരിക്കുന്നതിന്​ സാധ്യമായ നടപടികൾ സ്വീകരിക്കാനും ധാരണയിൽ എത്തിയതായി ഇന്ത്യയുടെ സേന വൃത്തങ്ങൾ അറിയിച്ചു.

കിഴക്കൻ ലഡാക്കിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്​ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഈ മാസം 10ന്​ റഷ്യൻ തലസ്ഥാനമായ മോസ്​കോയിൽ നടന്ന ഷാങ്​ഹായ്​ സഹകരണ സംഘടന ഉച്ചകോടിയിൽ കൂടിക്കാഴ്​ച നടത്തുകയും അഞ്ചിന കരാറുകൾ മുന്നോട്ടുവെക്കുകയും ചെയ്​തിരുന്നു. ഇതി​െൻറ തുടർച്ചയായാണ്​ തിങ്കളാഴ്​ച ഇരു കൂട്ടരും കമാൻഡർതല ചർച്ചക്ക്​ തുടക്കമിട്ടത്​​. 

Tags:    
News Summary - India-China Talks On Restoring Status Quo Along LAC Inconclusive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.