ന്യൂഡൽഹി: ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കാൻ ഇന്ത്യയും ചൈനയും സംയുക്ത പ്രവർത്തകസംഘങ്ങളുണ്ടാക്കുമെന്ന് വാണിജ്യമന്ത്രി സുരേഷ് പ്രഭു. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ഇൗസ്റ്റ് ഏഷ്യ സമ്മിറ്റിെൻറ (ഇ.എ.എസ്) ഭാഗമായുള്ള സാമ്പത്തികകാര്യ മന്ത്രിമാരുടെ യോഗത്തിനെത്തിയ അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഇ.എ.എസ് യോഗത്തിനിടെ സുരേഷ് പ്രഭു ചൈനീസ് വാണിജ്യമന്ത്രി ഷോങ് ഷാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യാപാരബന്ധം െമച്ചപ്പെടുത്തുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം.
സംയുക്ത സാമ്പത്തികസമിതി യോഗത്തിൽ പെങ്കടുക്കാൻ ഇരുവരും സമ്മതിച്ചു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ചൈനീസ് കച്ചവടക്കാരെയും വ്യവസായികളെയും ക്ഷണിച്ചതായും അവർക്ക് പ്രത്യേക സാമ്പത്തിക മേഖലയിൽ സൗകര്യമൊരുക്കുമെന്നും സുരേഷ് പ്രഭു അറിയിച്ചു.
ഇൗയിടെ നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ വാണിജ്യമന്ത്രാലയത്തിെൻറ ചുമതലയേറ്റെടുത്ത പ്രഭു, ജാപ്പനീസ് മന്ത്രി ഹിരോഷിഗെ സെക്കോ, കൊറിയൻ മന്ത്രി ഹ്യൂൻ കോങ്, ആസ്ട്രേലിയൻ മന്ത്രി സ്റ്റീവൻ കിയോബോ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. 2016-17 കാലയളവിൽ ഇന്ത്യയുടെയും ചൈനയുടെയും ഇടയിലെ വ്യാപാരക്കമ്മി 51.08 യു.എസ്. ഡോളറാണ്. 2015-16 ൽ 52.69 ആയിരുന്നു. ഇന്ത്യയുടെ െഎ.ടി, ഫാർമസി ഉൽപന്നങ്ങൾക്ക് ചൈനയിൽ വലിയ വിപണിയാണ് പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ച നടക്കുന്ന 16 ആർ.സി.ഇ.പി (പ്രാദേശിക സമഗ്ര സാമ്പത്തിക കൂട്ടായ്മ) അംഗരാജ്യങ്ങളിെല വാണിജ്യ മന്ത്രിമാരുടെ യോഗത്തിലും പ്രഭു പെങ്കടുക്കും. ഇൗ രാജ്യങ്ങൾക്കിടയിൽ ബൗദ്ധിക സ്വത്തവകാശ, സാമ്പത്തിക, സേവന, ചരക്കുനീക്ക, സാേങ്കതിക സഹകരണവും മാത്സര്യവും ലക്ഷ്യമിടുന്ന കച്ചവട ഉടമ്പടിയാണ് ആർ.സി.ഇ.പി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.