ഇൻഡ്യ സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാർഥിയുടെ ആവശ്യമില്ലെന്ന് ശരത് പവാർ

ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാർഥിയുടെ ആവശ്യമില്ലെന്ന് എൻ.സി.പി നേതാവ് ശരത് പവാർ. സഖ്യത്തിന്റെ പേരിൽ പാർട്ടികൾ തെരഞ്ഞെടുപ്പിൽ വോട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ സഖ്യത്തിലെ അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

ഏതെങ്കിലുമൊരാളെ പ്രധാനമന്ത്രിയായി ഉയർത്തികാണിക്കേണ്ട ആവശ്യം സഖ്യത്തിനില്ല. രാജ്യത്തിന് ഒരു ബദലാണ് തങ്ങൾ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1977ൽ മൊറാർജി ദേശായി അധികാരത്തിൽ എത്തിയതിന് സമാനമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ശരത് പവാർ പറഞ്ഞു. 77ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ പാർട്ടികൾ സഖ്യമുണ്ടാക്കിയാണ് അധികാരത്തിലെത്തിയത്. അന്ന് പ്രധാനമന്ത്രി സ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില നേതാക്കൾ പ്രസിഡന്റ് സ്ഥാനത്തേക്ക് ഖാർഗെയുടെ പേര് നിർദേശിച്ചു. ചിലർ അതിനെ അനുകൂലിച്ചു. ചിലർ കൺവീനറായി നിതീഷ് കുമാറിനേയും നിർദേശിച്ചു. എന്നാൽ, സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയാറായില്ല. ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും പവാർ പറഞ്ഞു.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ​യെ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി അധ്യക്ഷനായി തെരഞ്ഞെടുത്തിരുന്നു. മുന്നണിയുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സീറ്റു പങ്കുവെക്കൽ ചർച്ചകൾ സജീവമായിരി​ക്കെയാണ് മുന്നണി അധ്യക്ഷനെ തെരഞ്ഞെടുത്തത്.

Tags:    
News Summary - INDIA bloc doesn't need PM face, should seek votes in its name: Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.