‘അവർ ഇന്ത്യയെ വിഭജിച്ചുകൊണ്ടിരിക്കുന്നു’; കലാപബാധിത മേഖലകൾ സന്ദർശിച്ച് രാഹുൽ

ന്യൂഡൽഹി: മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധി സംഘം വടക്കുകിഴക്കൻ ഡൽഹിയിലെ കലാപബാധ ിത മേഖലകൾ സന്ദർശിച്ചു. അധിർ രഞ്ജൻ ചൗധരി, രൺദീപ് സിങ് സുർജേവാല, കുമാരി സെൽജ തുടങ്ങിയ നേതാക്കളാണ് രാഹുലിനൊപ്പമുണ്ടായത്.

അവർ ഇന്ത്യയെ വിഭജിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഭാവിയാണ് ഇവിടെ കത്തിയെരിഞ്ഞത്. വിദ്വേഷവും അതിക്രമങ്ങളും നമ്മെ തകർക്കുകയാണ്. ആർക്കും ഇതിൽ നിന്ന് ഒരു ലാഭവും ലഭിക്കാൻ പോകുന്നില്ല- ബ്രിജ്പുരി മേഖലയിൽ സംഘ്പരിവാർ കലാപകാരികൾ തീകൊളുത്തിയ സ്കൂൾ സന്ദർശിച്ച് രാഹുൽ പറഞ്ഞു.

ഇന്ത്യയുടെ യശസ്സിനാണ് കളങ്കമേറ്റിരിക്കുന്നത്. ഇത് രാജ്യത്തിന്‍റെ നഷ്ടമാണ്. ലോകത്തിന് മുന്നിൽ നമുക്കുണ്ടായിരുന്ന സൽപേര് കത്തിയെരിഞ്ഞു. ഇന്ത്യയെ ഈ സാഹചര്യത്തിൽ നിന്നും മുന്നോട്ട് നയിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട് -രാഹുൽ പറഞ്ഞു.

സംഘ്പരിവാർ നേതൃത്വത്തിൽ കലാപകാരികൾ അഴിഞ്ഞാടിയ വടക്കു കിഴക്കൻ ഡൽഹിയിൽ 48 പേർക്കാണ് ജീവൻ നഷ്ടമായത്. 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags:    
News Summary - India is being divided Rahul Gandhi after visiting riot-hit northeast Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.