വിശ്വേഷ് നേഗി

ഇറാനിൽ പുതിയ ഇന്ത്യൻ അംബാസഡർ; വിശ്വേഷ് നേഗിയെ നിയമിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയുടെ ഇറാൻ അംബാസഡറായി നയതന്ത്രജ്ഞൻ വിശ്വേഷ് നേഗിയെ നിയമിച്ച് വിദേശകാര്യ മന്ത്രാലയം. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായ ഇദ്ദേഹം 2002 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ്. ഉടൻ തന്നെ പുതിയ ചുമതല ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.

പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് പുതിയ നിയമനം. ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സംയുക്ത സൈന്യം ഇറാനിൽ സൈനിക ആക്രമണം നടത്തുകയും തെഹ്‌റാൻ തിരിച്ചടിക്കുകയും ചെയ്തത് മുതൽ പശ്ചിമേഷ്യ സംഘർഷഭരിതമാണ്.

വാണിജ്യ കപ്പൽ ഗതാഗതത്തിനും നാവികർക്കും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രി ഇറാനോട് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് നിയമനം.

ഫെബ്രുവരി 28 മുതൽ പശ്ചിമേഷ്യയിലെ ആക്രമണത്തിൽ പത്ത് നാവികർ ഉൾപ്പടെ 16 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കഴിഞ്ഞ ദിവസം പാർലമെന്‍റിൽ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - ഇന്ത്യയുടെ ഇറാൻ അംബാസഡർ വിശ്വേഷ് നേഗി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.