‘ക്വോക്കർവോഡ്ജർ’ അഥവാ ‘രാഷ്ട്രീയ പാവ’;കേന്ദ്രസർക്കാറിനെ പരിഹസിക്കാൻ തരൂരിന്റെ അപൂർവ പദപ്രയോഗം
ന്യൂഡൽഹി: അപൂർവമായി ഉപയോഗിക്കുന്നതും ഉച്ചരിക്കാൻ പ്രയാസമുള്ളതുമായ ഇംഗ്ലീഷ് വാക്കുകൾ പരിചയപ്പെടുത്താറുള്ള കോൺഗ്രസ് നേതാവ് ശശി തരൂർ, ‘നമ്മുടെ കാലഘട്ടത്തിന്റെ വാക്ക്’ എന്ന് വിശേഷിപ്പിച്ച് ‘ക്വോക്കർവോഡ്ജർ’ എന്ന വാക്ക് പങ്കുവെച്ച് കേന്ദ്രസർക്കാറിനെ പരിഹസിച്ചു. ‘ക്വോക്കർവോഡ്ജർ’ എന്നാൽ ‘രാഷ്ട്രീയ പാവ’ അതായത്, മറ്റൊരാളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്ന വ്യക്തി എന്ന സ്ക്രീൻഷോട്ട് എക്സിൽ പങ്കുവെച്ചുകൊണ്ടാണ് പരിഹാസം. 10- 12 വർഷത്തിനിടെ നമ്മുടെ ഭരണകക്ഷി ഇത്തരം ചിലരെ സൃഷ്ടിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയത്തെ സൂചിപ്പിക്കുന്ന ‘അലോഡോക്സാഫോബിയ’ എന്ന വാക്കുപയോഗിച്ചും തരൂർ നേരത്തേ ബി.ജെ.പി സർക്കാറിനെ പരിഹസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.