ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങിന് സമീപം മാംസാഹാരം എറിഞ്ഞു; മൂന്ന് പേർ അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിൽ ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങൾക്കിടയിൽ സംഘർഷം. മദന്നപേട്ട് പ്രദേശത്ത് നടന്ന ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങിനും അന്നദാന പരിപാടിക്കും സമീപം അജ്ഞാതർ എല്ലുകളും മാംസാഹര അവശിഷ്ടങ്ങളും അടങ്ങിയ പാക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഉത്സവത്തിന്റെ സന്തോഷവും സമാധാനവും നിലനിൽക്കുന്നതിനിടയിൽ ഉണ്ടായ ഈ പ്രവൃത്തി പ്രദേശത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കും ഹിന്ദു സംഘടനകളുടെ ശക്തമായ രോഷത്തിനും കാരണമായി. ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ ജനങ്ങളുടെ ഇടയിൽ ഇത് വലിയ ആശങ്ക സൃഷ്ടിച്ചു.

സംഭവമറിഞ്ഞയുടൻ തന്നെ പൊലീസുകാർ സ്ഥലത്തെത്തുകയും സാഹചര്യം നിയന്ത്രണവിധേയമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. സമീപത്തുള്ള 2 ബി.എച്ച്.കെ ഭവന സൊസൈറ്റിയിലെ താമസക്കാരായ മുഹമ്മദ് ഇമ്രാൻ ഖുറേഷി, അർശിയ ബീഗം, സമീന എന്നിവരെയാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് മാംസാഹാര അവശിഷ്ടങ്ങൾ അടങ്ങിയ പാക്കറ്റ് താഴേക്ക് എറിഞ്ഞത് ഇവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ചാർമിനാർ സോൺ ഡി.സി.പി കിരൺ ഖര മാധ്യമങ്ങളോട് വ്യക്തമാക്കി. കുറ്റക്കാരായ മൂന്ന് പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ശക്തമായ വകുപ്പുകൾ ചുമത്തി കർശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ പ്രതിഷേധക്കാരായ കുറച്ചുപേർ സ്ഥലത്ത് തടിച്ചുകൂടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തെങ്കിലും പൊലീസിന്റെ സമയബന്ധിതമായ ഇടപെടൽ വലിയൊരു സംഘർഷാവസ്ഥ ഒഴിവാക്കി. നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ പൂർണ്ണമായും സമാധാനപരമാണെന്നും ഗതാഗതം സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു. ഹൗസിങ് സൊസൈറ്റിയുടെയും പ്രതിഷേധക്കാരുടെയും എല്ലാ പരാതികളും പരിഹരിച്ചിട്ടുണ്ടെന്നും ജനങ്ങൾ യാതൊരുവിധ വ്യാജപ്രചാരണങ്ങളിലും വിശ്വസിക്കരുതെന്നും പൊലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

Tags:    
News Summary - Three arrested for throwing meat near Ganesha idol immersion ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.