അതിർത്തിയിൽ നിന്ന്​ പിൻമാറാൻ ഇന്ത്യ-ചൈന ധാരണ; തീരുമാനം പത്താംവട്ട കമാൻഡർതല ചർച്ചയിൽ

ന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ നിന്ന്​ പിൻമാറാൻ ഇന്ത്യ-ചൈന ധാരണ. പത്താംവട്ട കമാൻഡർതല ചർച്ചയിലാണ്​ തീരുമാനം. ഗോഗ്ര, ഹോട്ട്​സ്​പ്രിങ്​സ്​, ഡെസ്​പാങ്​ എന്നിവിടങ്ങളിൽനിന്ന​ു കൂടി സൈന്യം പിൻമാറും. 16 മണിക്കൂർ നീണ്ടു നിന്ന ചർച്ച ഞായറാഴ്ച പുലർച്ചെ രണ്ട്​ മണിയോടെയാണ്​ അവസാനിച്ചത്​.

ശനിയാഴ്ച നടന്ന ചർച്ചയിൽ ഇന്ത്യൻ സംഘത്തെ ലെഫ്​റ്റ്​നന്‍റ്​ ജനറൽ പി.ജി.കെ ​മേനോനും ചൈനീസ്​ സംഘത്തെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി‌.എൽ.‌എ) സൗത്ത് ഷിൻജിയാങ് മിലിട്ടറി ജില്ല കമാൻഡർ മേജർ ജനറൽ ലിയു ലിനും നയിച്ചു.

ഇന്ത്യ-ചൈന യഥാർഥ നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്തുള്ള മോൾഡോ അതിർത്തി പോയിന്‍റിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ്​ ചർച്ച ആരംഭിച്ചത്. ഗോഗ്ര, ഹോട്ട്​സ്​പ്രിങ്​സ്​, ഡെസ്​പാങ് എന്നീ അവശേഷിക്കുന്ന ഭാഗങ്ങളിൽനിന്നുകൂടി പിൻമാറ്റ പ്രക്രിയ അതിവേഗമാക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു. ഒമ്പത്​ മാസത്തോളമായി ഇരു രാജ്യങ്ങളും തുടർന്ന യുദ്ധസമാന സാഹചര്യത്തിനാണ്​ ഇതോടെ അവസാനമാക​ുന്നത്​.

പാ​ങ്കോങ്​ സോ നദിയു​െട വടക്ക്​, തെക്ക്​ തീരങ്ങളിൽ നിന്ന്​ ഇരു രാജ്യങ്ങളു​േടയും സൈന്യങ്ങൾ ആയുധങ്ങളും മറ്റ്​ ഉപകരണങ്ങളുമടക്കം പിൻമാറിയിരുന്നു. നേരത്തേയുള്ള ഉടമ്പടി പ്രകാരമായിരുന്നു ഇത്​. തുടർന്നാണ്​ കൂടുതൽ സ്ഥലങ്ങളിൽ നിന്നുള്ള പിൻമാറ്റത്തിനായി വീണ്ടും ചർച്ച നടന്നത്​.

പാ​ങ്കോങ്​ സോ നദിക്കരയിൽ നിന്ന്​ ഇരു രാജ്യങ്ങളും പിൻമാറാൻ ധാരണയായിട്ടുണ്ടെന്ന്​ ഈ മാസം 11ന്​ പ്രതിരോധ വക​ുപ്പ്​ മന്ത്രി രാജ്​നാഥ്​ സിങ്​ പാർലമെന്‍റിൽ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 10 മുതലാണ് സൈനിക​ പിൻമാറ്റ പ്രക്രിയ തുടങ്ങിയത്​. 

Tags:    
News Summary - India and China discuss disengagement at Despang, Hot Springs in 16-hour meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.