ഇൻഡ്യ മുന്നണിയെ പിന്തുണക്കും -സി.എം. ഇബ്രാഹിം

ബംഗളൂരു: ദേശീയതലത്തിൽ എൻ.ഡി.എക്കെതിരെ ഇൻഡ്യ മുന്നണിയെ പിന്തുണക്കുമെന്ന് ജെ.ഡി-എസ് നേതാവ് സി.എം. ഇബ്രാഹിം. ബംഗളൂരുവിൽ സി.കെ. നാണു വിഭാഗം വിളിച്ചുചേർത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.ഡി-യു നേതാവ് നിതീഷ് കുമാർ, ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, എസ്.പി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തും. ലോക്സഭ തെരഞ്ഞെടുപ്പിൽ എവിടെയൊക്കെ മത്സരിക്കണമെന്ന് തുടർന്ന് തീരുമാനിക്കും. വർഗീയ പാർട്ടികളുമായി കൂട്ടുചേരാൻ ജെ.ഡി-എസ് ഭരണഘടന അനുവദിക്കുന്നില്ല. അങ്ങനെ ഒരു സഖ്യം നടത്തിയാൽ അയാൾ ജെ.ഡി-എസ് അംഗമല്ല. ദേവഗൗഡ പാർട്ടിയുടെ ആദർശത്തിനെതിരായി ​പ്രവർത്തിച്ചതിനാൽ പ്ലീനറി സെഷൻ അദ്ദേഹത്തെ പുറത്താക്കി പുതിയ പ്രസിഡന്റിനെ നിയമിക്കുകയായിരുന്നു -ഇബ്രാഹിം പറഞ്ഞു.

കർണാടകയിൽനിന്ന് സമാന മനസ്കരായ നാദഗൗഡ, മഹിമ പട്ടേൽ എന്നിവരെ കൂടാതെ നാല് എം.എൽ.എമാരും യോഗത്തിൽ പ​ങ്കെടുത്തു. ഇപ്പോൾ അവരുടെ പേര് വെളിപ്പെടുത്തുന്നില്ല. അനുകുലിക്കുന്ന എം.എൽ.എമാരുടെ എണ്ണം 12 ആയാൽ നിയമസഭയിൽ കുമാരസ്വാമിയെ മാറ്റി നിയമസഭ കക്ഷി നേതാവിനെ നിശ്ചയിക്കും. തങ്ങളാണ് യഥാർഥ ജെ.ഡി-എസ്. എന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.