കുൽഭൂഷൺ ജാദവിന്​ നയതന്ത്രസഹായം നൽകണമെന്ന്​ ഇന്ത്യ

ന്യൂഡൽഹി: ചാരവൃത്തി ​ആരോപിച്ച്​ പാകിസ്​താനിലെ സൈനികകോടതി വധശിക്ഷ വിധിച്ചതിനെതുടർന്ന്​ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന്​ ഉടൻ നയതന്ത്രസേവനം ലഭ്യമാക്കണമെന്ന്​ ഇന്ത്യ വീണ്ടും പാകിസ്​താനോട്​ ആവശ്യ​പ്പെട്ടു. വനിതാസുഹൃത്തിനെ കാണാൻ അഫ്​ഗാനിസ്​താനിൽനിന്ന്​ പാകിസ്​താനിലേക്ക്​ കടന്നതിന്​ ചാരവൃത്തി ആരോപിച്ച്​ സൈനിക കോടതി ശിക്ഷിച്ച ഹാമിദ്​ നിഹാൽ അൻസാരി ഉൾപ്പെടെ മറ്റ്​ ഇന്ത്യക്കാർക്കും ഇതേ സേവനം നൽകണമെന്ന്​ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​. 

ഏപ്രിൽ 18നാണ്​ ജാദവിന്​ പാക്​ സൈനികകോടതി വധശിക്ഷ വിധിച്ചത്​. ഇന്ത്യയുടെ ഹരജി പരിഗണിച്ച്​ അന്താരാഷ്​ട്ര നീതിന്യായ കോടതി ശിക്ഷ നടപ്പാക്കുന്നത്​ തടഞ്ഞിരിക്കുകയാണ്​.  

Tags:    
News Summary - India again asks Pakistan to provide consular access to Kulbhushan Jadhav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.