രാജ്യത്ത്​ കോവിഡ്​ ബാധിതർ നാലര ലക്ഷത്തിലേക്ക്​

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 14,933 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 312 പേർ മരണത്തിന്​ കീഴടങ്ങുകയും ചെയ്​തു. ഞായറാഴ്​ച 15000ത്തിലേറെ കോവിഡ്​ ബാധിതരുണ്ടായിരുന്നു.

ഇന്ത്യയിൽ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 4,40,215ലേക്കുയർന്നു. ഇതിൽ 1,78,014 പേരാണ്​ ചികിത്സയിലുള്ളത്​. 2,48,190 പേർ രോഗമുക്തരായി.14,011 പേരാണ്​ കോവിഡ്​ ബാധിച്ച്​ ഇതുവരെ മരിച്ചത്​. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്​.

1,35,796 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്ക​പ്പെട്ട മഹാരാഷ്​ട്രയെയാണ്​ രാജ്യത്ത്​ വൈറസ്​ ബാധ അതിരൂക്ഷമായി ബാധിച്ചത്​. 61,807 പേർ മഹാരാഷ്​ട്രയിൽ ചികിത്സയിലാണ്​. 67,706 പേർ രോഗമുക്തി നേടി. 6,283 പേർ മരിച്ചു.

രാജ്യ തലസ്ഥാനത്ത് കോവിഡ്​ ബാധിതരുടെ എണ്ണം 62,655ആയി ഇയർന്നു. 2,233 പേരാണ്​ ഇതുവരെ മരണത്തിന്​ കീഴടങ്ങിയത്​. ഡൽഹിക്കൊപ്പം തമിഴ്​നാടിനേയും കോവിഡ്​ മോശമായി ബാധിച്ചിട്ടുണ്ട്​. 62,087 പേർക്ക്​ ഇവിടെ രോഗം സ്ഥിരീകരിച്ചു​. 794 പേരാണ്​ മരിച്ചത്​. 

Tags:    
News Summary - With increase of 14,933 cases, India's COVID-19 count stands at 4,40,215

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.