Posted On
date_range Updated On
date_range കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വീട്ടിൽ ഐ.ടി റെയ്ഡ്
ന്യൂഡൽഹി: കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജി.പരമേശ്വരയുടെ വീട്ടിൽ ആദായ നികുതി പരിശോധന. അദ്ദേഹത്തിൻെറ ഉടമസ്ഥതയിലുള്ള കോളാറിലെ മെഡിക്കൽ കോളജിലും ആദായ നികുതി സംഘം പരിശോധന നടത്തി.
പുലർച്ചെ 6.30ഓടെയാണ് റെയ്ഡ് തുടങ്ങിയത്. മെഡിക്കൽ-എൻജീനിയറിങ് അഡ്മിഷനിലൂടെ കോടികൾ പരമേശ്വര അനധികൃതമായി സമ്പാദിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. പരമേശ്വരയുമായി ബന്ധമുള്ള ഏകദേശം 30 സ്ഥലങ്ങൾ ആദായ നികുതി റെയ്ഡ് നടത്തിയെന്നാണ് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, രാഷ്ട്രീയപ്രേരിതമായാണ് റെയ്ഡുകൾ നടത്തുന്നതെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
റെയ്ഡുകളെ സ്വാഗതം ചെയ്യുന്നു. എന്നാൽ, അനധികൃതമായി എന്തെങ്കിലും രേഖകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് പുറത്ത് വരട്ടെയെന്നും പരമേശ്വര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.