ആദായനികുതി വകുപ്പി​െൻറ കുറ്റപ്പത്രത്തിനെതിരെ പി.ചിദംബരം

ചെന്നൈ/ന്യൂഡൽഹി: കള്ളപ്പണം തടയൽ നിയമപ്രകാരം ആദായനികുതി വകുപ്പ് തങ്ങൾക്കെതിരെ നൽകിയ കുറ്റപത്രം അടിസ്ഥാനരഹിതമാണെന്നും വിദേശ നിക്ഷേപ വിവരങ്ങൾ കൃത്യമായി ആദായനികുതി റിട്ടേണിൽ നൽകിയിട്ടുള്ളതാണെന്നും മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തി​​െൻറ കുടുംബം. കുറ്റപത്രം നൽകിയ ആദായനികുതി വകുപ്പ് നടപടിക്കെതിരെ ചിദംബരത്തി​​െൻറ ഭാര്യ നളിനി, മകൻ കാർത്തി ചിദംബരം, മരുമകൾ ശ്രീനിധി എന്നിവരുെട ചാർട്ടേഡ് അക്കൗണ്ടൻറും ചെസ് ഗ്ലോബൽ  അഡ്വൈസറി സർവിസ് എന്ന സ്വകാര്യ സ്ഥാപനവും സമാനമായ രണ്ടു വ്യത്യസ്ത മറുപടികൾ നൽകിയിട്ടുണ്ട്. 

ചാർട്ടേഡ് അക്കൗണ്ടൻറുമാരുടെ ഉപദേശപ്രകാരമാണ് ആദായനികുതി റിട്ടേണുകൾ തയാറാക്കിയതും സമർപ്പിച്ചതും. ഇപ്പോൾ ആരോപണമുയർന്ന നിക്ഷേപങ്ങൾ ബാങ്ക് വഴി നടത്തിയതാണ്. ആദായനികുതി വകുപ്പിലെ സെക്​ഷൻ 139 പ്രകാരം നൽകിയ റിട്ടേണുകളിൽ അതത് വർഷം ഇത് വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. അതുകൊണ്ടുതന്നെ നിക്ഷേപം ബോധപൂർവം മറച്ചുവെച്ചെന്ന ആരോപണം പൂർണമായും തെറ്റാണ് ^കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കി. ചെന്നൈ കോടതിയിൽ വെള്ളിയാഴ്ച നൽകിയ പ്രോസിക്യൂഷൻ പരാതികളെ നിയമാനുസൃതമായി എതിർക്കുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 

കള്ളപ്പണം തടയൽ നിയമത്തിലെ സെക്​ഷൻ 50 പ്രകാരം നാല് ക്രിമിനൽ പരാതികളാണ് ചെന്നൈയിലെ പ്രത്യേക കോടതിയിൽ ആദായനികുതി വകുപ്പ് നൽകിയത്. ചിദംബരത്തി​​െൻറ കുടുംബാംഗങ്ങളും മകൻ കാർത്തിയുമായി ബന്ധമുള്ള ചെസ് ഗ്ലോബൽ എന്ന സ്ഥാപനവും ബ്രിട്ടനിലുള്ള 5.37 കോടി, 80 ലക്ഷം എന്നിങ്ങനെ മൂല്യമുള്ള സ്ഥാവര സ്വത്തുക്കളെക്കുറിച്ചും 3.28 കോടി മൂല്യമുള്ള അമേരിക്കയിലെ സ്വത്തുക്കളെക്കുറിച്ചും കളപ്പണ നിയമപ്രകാരം വെളിപ്പെടുത്താത്തതിനാണ് കുറ്റപത്രം നൽകിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതി ജൂൺ 11ന് കേസ് പരിഗണിച്ചേക്കും. 

Tags:    
News Summary - Income Tax Department’s black money chargesheet ‘baseless allegation’, says Chidambaram family-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.