ന്യൂഡൽഹി: കൈയിൽ നിന്ന് ഒരു ബക്കറ്റ് പാൽ നിലത്ത് വീണു. പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഭവം സത്യമാണ്. ബീഹാർ സ്വദേശിയായ മുകേഷ് കുമാര്‍ ചൗധരിയാണ് രാഹുൽഗാന്ധിക്ക് എതിരെ കേസ് നൽകിയത്.
പാൽ വീഴാനിടയായ സാഹചര്യത്തെക്കുറിച്ച് മുകേഷ് കുമാര്‍ ചൗധരി പറഞ്ഞത് ഇങ്ങനെ -
രാഹുലിൻ്റെ പ്രസംഗം കേട്ട് താൻ ഞെട്ടിയെന്നും ലിറ്ററിന് 50 രൂപ വിലയുള്ള തൻ്റെ കൈയിലുണ്ടായിരുന്ന അഞ്ച് ലിറ്റര്‍ പാല്‍ നിറച്ച ബക്കറ്റ് താഴെ വീണുവെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു.
രാജ്യദ്രോഹക്കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പു ചുമത്തി രാഹുലിനെ വിചാരണ ചെയ്യണമെന്നും ഇയാൾ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹിയിലെ കോട്ല റോഡില്‍ കോണ്‍ഗ്രസിൻ്റെ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു രാഹുലിൻ്റെ പരാമര്‍ശം.
'ബിജെപിയും ആര്‍എസ്എസ്സും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും പിടിച്ചെടുത്തിരിക്കുകയാണെന്നും ഇപ്പോള്‍ നമ്മള്‍ ബി.ജെ.പിയുമായും, ആര്‍.എസ്.എസുമായും, ഇന്ത്യന്‍ ഭരണകൂടവുമായും പോരാടുകയാണെന്നാ യിരുന്നു' രാഹുലിൻ്റെ വിവാദത്തിനിടയാക്കിയ പരാമര്‍ശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.