യു.പിയിൽ പകർച്ചപനി പടരുന്നു; 400ൽ അധികം പേർ ചികിത്സയിൽ

ലഖ്നോ: ഉത്തർപ്രദേശി​ൽ നാശം വിതച്ച്​ പകർച്ചപനി പടർന്നുപിടിക്കുന്നു. ലഖ്​നോവിലെ വിവിധ സർക്കാർ ആശുപത്രികളിൽമാത്രം 400 ഓളം ​േപരാണ്​ ചികിത്സയിൽ. ഇതിൽ 40 കുട്ടികളും ഉൾപ്പെടും.

കടുത്ത പനി, ജലദോഷം, ശ്വാസതടസം എന്നീ ലക്ഷണ​ങ്ങളോടെയാണ്​ രോഗികൾ ആശുപത്രിയിലെത്തുന്നത്​.

നേരത്തേ പകർച്ചപനിക്കൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇത്​ സീസണൽ പകർച്ചപനിയാണെന്നും എന്നാൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ ആശുപത്രികളിൽ പരി​ഭ്രാന്തി പടരുന്നുണ്ടെന്നും ഡോക്​ടർമാർ അറിയിച്ചു.

കോവിഡ്​ ആന്‍റിജൻ പരിശോധനക്ക്​ വിധേയമായ രോഗികളെ മാത്രമാണ്​ ഒ.പി വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയിൽ ​പകർച്ചവ്യാധി ബാധിച്ച രോഗികളിൽ 15 ശതമാനം വർധനയാണുണ്ടായത്​. ആഗസ്​റ്റ്​ മൂന്നാംവാരം അഞ്ചുശതമാനമായിരുന്നു രോഗികൾ.

ബൽറാംപുർ, സിവിൽ ആശുപത്രികളിലും ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ടിലും ദിനംപ്രതി നിരവധി രോഗികളാണ്​ ചികിത്സക്കായെത്തുന്നത്​. ദിവസം 300ഓളം​ രോഗികൾ ഇവിടെ പനി ബാധിച്ച്​ ചികിത്സ തേടിയെത്തുന്നു. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു.

നിരവധി കുട്ടികളും രോഗബാധിതരായി വിവിധ ആശുപ​ത്രികളിൽ ചികിത്സയിലാണ്​. ഓരോ ആശുപത്രിയിലും 15ൽ അധികം കുട്ടികളാണ്​ പനി ബാധിച്ച്​ ചികിത്സ തേടിയെത്തുന്നത്​.

Tags:    
News Summary - In UP More than 400 admitted in hospitals due to viral diseases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.